ദക്ഷിണേന്ത്യയിൽ ബിജെപി വളര്‍ന്നത് അതിവേഗം : പി. മുരളീധർ റാവു

By Web TeamFirst Published Dec 12, 2019, 1:07 PM IST
Highlights

”ഒരിക്കൽ ബിജെപിയെ ദില്ലി പാർട്ടി എന്നും ഉത്തരേന്ത്യൻ പാർട്ടി എന്നും വിളിച്ചിരുന്നു. പിന്നീട് ബ്രാഹ്മണന്റെ പാർട്ടിയാണെന്നും അവർ വിളിച്ചു. എന്നാൽ ഇപ്പോൾ ബിജെപി ദേശീയ പാർട്ടിയായി മാറിയിരിക്കുന്നു”റാവു പറഞ്ഞു.

ഹൈദരാബാദ്: ദക്ഷിണേന്ത്യയിൽ പാർട്ടിയുടെ സ്ഥാനം വേ​ഗത്തിൽ വളരുകയാണെന്നതിന്റെ സൂചനയാണ് കർണാടകയിൽ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ വിജയമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി. മുരളീധർ റാവു.

”ഒരിക്കൽ ബിജെപിയെ ദില്ലി പാർട്ടി എന്നും ഉത്തരേന്ത്യൻ പാർട്ടി എന്നും വിളിച്ചിരുന്നു. പിന്നീട് ബ്രാഹ്മണന്റെ പാർട്ടിയാണെന്നും അവർ വിളിച്ചു. എന്നാൽ ഇപ്പോൾ ബിജെപി ദേശീയ പാർട്ടിയായി മാറിയിരിക്കുന്നു”റാവു പറഞ്ഞു.

കർണാടകയിൽ പാർട്ടി സ്വന്തമാക്കിയ വിജയത്തെ കുറിച്ചും മുരളീധർ റാവു പ്രതികരിച്ചു. ”കർണാടകയിലെ പാർട്ടിയുടെ ചുമതലക്കാരനെന്ന നിലയിൽ, ബിജെപിയുടെ മഹത്തായ വിജയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. രാജ്യമെമ്പാടു‌മുള്ള വിജയമാണ് കർണാടകയിൽ കണ്ടത്, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ”-റാവു കൂട്ടിച്ചേർത്തു.
 
click me!