പഹൽഗാം ഭീകരാക്രമണം: വിനോദ സഞ്ചാരികളെ സഹായിക്കാൻ ശ്രീനഗറിലും അനന്ത്നാഗിലും എമർജൻസി കണ്‍ട്രോൾ റൂമുകൾ

Published : Apr 22, 2025, 10:41 PM ISTUpdated : Apr 22, 2025, 10:43 PM IST
പഹൽഗാം ഭീകരാക്രമണം: വിനോദ സഞ്ചാരികളെ സഹായിക്കാൻ ശ്രീനഗറിലും അനന്ത്നാഗിലും എമർജൻസി കണ്‍ട്രോൾ റൂമുകൾ

Synopsis

ശ്രീനഗറിലും അനന്ത്നാഗിലുമാണ് കണ്‍ട്രോൾ റൂമുകൾ തുറന്നത്. മലയാളികൾക്കായി നോർക്ക റൂട്സ് ഹെൽപ്പ് ഡെസ്കും തുറന്നു.

ശ്രീനഗർ: ജമ്മു കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാരികൾക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി എമർജൻസി കണ്‍ട്രോൾ റൂമുകൾ തുറന്നു. ശ്രീനഗറിലും അനന്ത്നാഗിലുമാണ് കണ്‍ട്രോൾ റൂമുകൾ തുറന്നത്. 

എമർജൻസി കൺട്രോൾ റൂം – ശ്രീനഗർ: 0194-2457543, 0194-2483651 

ആദിൽ ഫരീദ്, എഡിസി ശ്രീനഗർ – 7006058623. 

അനന്ത്നാഗ് പൊലീസ് കണ്‍ട്രോൾ റൂം ടൂറിസ്റ്റുകൾക്കായി എമർജൻസി ഹെൽപ്പ് ഡസ്ക് തുടങ്ങി. 

ഫോണ്‍ നമ്പർ- 9596777669
01932225870
വാട്സ്ആപ്പ്- 9419051940

 

മലയാളികൾക്കായി നോർക്ക റൂട്സ് ഹെൽപ്പ് ഡെസ്ക് തുറന്നു

കശ്മീർ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിർദേശാനുസരണം നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്‍ററിന്‍റെ  18004253939 (ടോൾ ഫ്രീ നമ്പർ ), 00918802012345 (മിസ്ഡ് കോൾ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. കാശ്മീരിൽ കുടുങ്ങി പോയ സഹായം ആവശ്യമായവർക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ്പ് ഡെസ്ക്ക് നമ്പരിൽ വിളിച്ച് വിവരങ്ങൾ നൽകുകയും പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യാമെന്ന് നോർക്ക റൂട്ട്സ് സിഇഒ അറിയിച്ചു.

കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി, ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്യുകയാണ്. മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ നാളെ സന്ദർശിക്കും. ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ സേന വ്യക്തമാക്കി.

'എന്നെക്കൂടി കൊല്ലൂ'; ഭീകരരോട് പല്ലവി, മഞ്ജുനാഥ കൊല്ലപ്പെട്ടത് പല്ലവിയുടെയും മകന്‍റെയും കണ്‍മുന്നിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'