പഹൽഗാം ഭീകരാക്രമണത്തില്‍ പാക് ബന്ധത്തിന് കൂടുതല്‍ തെളിവ്; എന്‍ഐഎ അന്വേഷണ വിവരങ്ങള്‍ പുറത്ത്

Published : May 02, 2025, 04:55 PM IST
പഹൽഗാം ഭീകരാക്രമണത്തില്‍ പാക് ബന്ധത്തിന് കൂടുതല്‍ തെളിവ്; എന്‍ഐഎ അന്വേഷണ വിവരങ്ങള്‍ പുറത്ത്

Synopsis

ഭീകരാക്രമണത്തിൽ പാകിസ്ഥാന്‍ പങ്കിന് തെളിയിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് എന്‍ഐഎ. പാകിസ്ഥാൻ ചാരസംഘടന ഐഎസ്ഐ, ഇന്റിലിജൻസ് ഏജൻസി, ലഷ്ക്കർ എന്നിവരുടെ പങ്കിന് എൻഐഎ തെളിവ് ശേഖരിച്ചു.

ദില്ലി: പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള എൻഐഎ അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭീകരാക്രമണത്തിൽ പാകിസ്ഥാന്‍ പങ്കിന് തെളിയിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് എന്‍ഐഎ. പാകിസ്ഥാൻ ചാരസംഘടന ഐഎസ്ഐ, ഇന്റിലിജൻസ് ഏജൻസി, ലഷ്ക്കർ എന്നിവരുടെ പങ്കിന് എൻഐഎ തെളിവ് ശേഖരിച്ചു. ലഷ്കർ ഭീകരരെ നിയന്ത്രിച്ചത് മുതിർന്ന ഐഎസ്ഐ ഉദ്യോഗസ്ഥർ ആണെന്ന് എന്‍ഐഎ കണ്ടെത്തല്‍. 40 വെടിയുണ്ടകളാണ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇവ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ എൻഐഎ 2500 പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. 150 പേർ എൻഐഎ കസ്റ്റഡിയിൽ തുടരുകയാണ്.

അതേസമയം, ഭീകരർ ഉണ്ടെന്ന് കരുതുന്ന അനന്തനാഗ് മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കി. അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണ രേഖയിൽ ഉൾപ്പടെ സുരക്ഷാ വിന്യാസം ശക്തമാക്കുന്നത് തുടരുന്നു. ശ്രീനഗറിൽ ഭീകരരുമായി  ബന്ധമുള്ളവർ എന്ന് സംശയിക്കുന്നവരുടെ വീടുകളിൽ വ്യാപക തെരച്ചിൽ തുടരുകയാണ്. തെരച്ചിലിന് കൂടുതൽ ആയുധങ്ങളടക്കം എത്തിച്ചു. അതിർത്തിമേഖലയിൽ ആടുമേയ്ക്കുന്നവരെ വനത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് സൈന്യം വിലക്കി. തെരച്ചിൽ കഴിയും വരെ വനത്തിൽ പ്രവേശിക്കരുതെന്നാണ് നിർദ്ദേശം. നിയന്ത്രണ രേഖയിൽ എട്ടാം ദിവസവും പാക് പ്രകോപനം തുടരുകയാണ്. ശക്തമായി തിരിച്ചടി നല്‍കുയെന്ന് സൈന്യം അറിയിച്ചു.  

പാകിസ്ഥാന് നാവിക സേനയുടെ മുന്നറിയിപ്പ്

ഇന്ത്യയിലേക്ക് കടന്നാല്‍ തകര്‍ത്ത് കളയുമെന്ന് പാകിസ്ഥാന് നാവിക സേനയുടെ മുന്നറിയിപ്പ്. സേന അഭ്യാസ പ്രകടനം തുടരുന്നതിനിടെയാണ് നാവിക സേനയുടെ സന്ദേശം. യുദ്ധക്കപ്പലുകളടക്കം അണിനിരത്തി നടത്തുന്ന അഭ്യാസ പ്രകടനത്തിന്‍റെ സ്വഭാവം ഏത് നിമിഷവും മാറാമെന്ന സന്ദേശമാണ് സേന നല്‍കുന്നത്. അറബിക്കടലിലെ അഭ്യാസ പ്രകടനം നാവികസേന തലവന്‍ അ‍ഡ്മിമിറല്‍ ദിനേഷ് കെ ത്രിപാഠി നേരിട്ട് വിലയിരുത്തുന്നുണ്ട്. പ്രകോപനമുണ്ടായാല്‍ ആദ്യ തിരിച്ചടി കടല്‍മാര്‍ഗമായിരിക്കുമെന്നാണ് സേന പറഞ്ഞു വയ്ക്കുന്നത്. 85 നോട്ടിക്കല്‍ മൈല്‍ അകലെ പാക് നാവിക സേനയും സമാന അഭ്യാസ പ്രകടനത്തിലാണ്. നാളെവരെയാണ് ഇന്ത്യയുടെ അഭ്യാസ പ്രടകനം. നിയന്ത്രണ രേഖയിലും, അന്താരാഷ്ട്ര അതിര്‍ത്തിയിലും കരസേനയും വിന്യാസം കൂട്ടിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥാൻ നിരന്തരം ലംഘിക്കുന്ന സാഹചര്യത്തില്‍ ഏത് സാഹചര്യവും നേരിടാന്‍ മൂന്ന് സേനകളും സജ്ജമായി.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്