200 കിലോ ഹെറോയിനുമായി പാക് ബോട്ട് ഗുജറാത്തില്‍ പിടിയില്‍

By Web TeamFirst Published May 21, 2019, 7:21 PM IST
Highlights

അന്താരാഷ്ട്ര  വിപണിയില്‍ 600 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. 

മുംബൈ: 200 കിലോ ഹെറോയിനുമായി എത്തിയ പാകിസ്ഥാന്‍ മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 600 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് 'അല്‍ മദീന' എന്ന ബോട്ടില്‍നിന്ന് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. മെയ് 20ന് ലഭിച്ച ഇന്‍റലിജന്‍റ്സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബോട്ട് പിടികൂടിയതെന്ന് കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ നടരാജന്‍ പറഞ്ഞു. പാകിസ്ഥാനില്‍നിന്ന് എത്തിച്ച മയക്കുമരുന്ന് ഗുജറാത്ത് തീരമായ ജഖാവു തുറമുഖത്തിന് സമീപത്തുവച്ച് ഇന്ത്യന്‍ ബോട്ടിന് കൈമാറാനായിരുന്നു നീക്കമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യന്‍ തീരദേശ സേനയെ കണ്ടയുടന്‍ ബോട്ടിലുള്ളവര്‍ മയക്കുമരുന്ന് നിറച്ച ബാഗുകള്‍ കടലില്‍ വലിച്ചെറിഞ്ഞു. എന്നാല്‍ ബാഗുകള്‍ തിരിച്ചെടുക്കുകയും ബോട്ടിലുള്ള എല്ലാവരെയും കസ്റ്റഡിയിലെടുത്തെന്നും അധികൃതര്‍ അറിയിച്ചു. പിടിയിലായവരെ വിവിധ സുരക്ഷ ഏജന്‍സികള്‍ ചോദ്യം ചെയ്യും. 195 പാക്കറ്റുകളിലായാണ് 200 കിലോഗ്രാം മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!