ആറ് സെെനികരെ വധിച്ചുവെന്നുള്ള പാക് വാദം വ്യാജമെന്ന് ഇന്ത്യന്‍ ആര്‍മി

Published : Aug 21, 2019, 10:24 AM ISTUpdated : Aug 21, 2019, 10:29 AM IST
ആറ് സെെനികരെ വധിച്ചുവെന്നുള്ള പാക് വാദം വ്യാജമെന്ന് ഇന്ത്യന്‍ ആര്‍മി

Synopsis

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മു കശ്മീരില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു

ദില്ലി: ആറ് ഇന്ത്യന്‍ സെെനികരെ വധിച്ചുവെന്നുള്ള പാക്കിസ്ഥാന്‍ അവകാശവാദം തള്ളി ഇന്ത്യന്‍ ആര്‍മി. വെടിവെയ്പ്പിനിടെ ആറ് ഇന്ത്യന്‍ സെെനികരെ വധിച്ചുവെന്നുള്ള പാക് വാദം വ്യാജമാണെന്നാണ് ഇന്ത്യന്‍ ആര്‍മി വ്യക്തമാക്കിയിരിക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മുകശ്മീരില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.

ബീഹാര്‍ സ്വദേശിയായ രവി രഞ്ജന്‍ കുമാര്‍ (36)ആണ് കൊല്ലപ്പെട്ടത്. വെടിവെയ്പ്പില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ ആറ് ഇന്ത്യന്‍ സെെനികരെ വധിച്ചുവെന്ന് പാക് ആര്‍മി വക്താവ് ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.

പക്ഷേ, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാനെതിരെ ശക്തമായി തിരിച്ചടിച്ചെന്ന് ഇന്ത്യന്‍ ആര്‍മി വ്യക്തമാക്കി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തിച്ച സംഭവം: വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക്; ആവശ്യപ്പെട്ടത് രേഖകൾ മാത്രമെന്ന് പ്രതികരണം
ഭർത്താവിൻ്റെ വീട്ടിൽ നിന്ന് വരുംവഴി നൂറടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി യുവതി; കാമുകനൊപ്പം പോകണമെന്ന് ആവശ്യം