
ജമ്മു: ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിടാന്‍ പാക്കിസ്ഥാൻ തുരങ്കങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ജമ്മു കാഷ്മീർ പോലീസ് മേധാവി ദിൽബാഗ് സിംഗ്. ഭീകരരുടെ നുഴഞ്ഞു കയറ്റം സുഗമമാക്കുന്നതിനു വേണ്ടിയാണ് അതിർത്തിക്കു സമീപം പാക്കിസ്ഥാൻ തുരങ്കങ്ങൾ കുഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗാല ജില്ലയിൽ അടുത്തിടെ കണ്ടെത്തിയ 170 മീറ്ററുള്ള തുരങ്കം പരിശോധിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡിജിപി. ഓഗസ്റ്റ് 28ന് അതിർത്തിയിൽ 20-25 അടി താഴ്ചയുള്ള തുരങ്കം ബിഎസ്എഫ് കണ്ടെത്തിയിരുന്നു. അതിർത്തിയിൽ പരിശോധന ശക്തമാക്കിയതായും ദിൽബാഗ് കൂട്ടിച്ചേർത്തു.
വലിയ തുരംഗമാണ് കണ്ടെത്തിയത്. 2013-14 കാലത്ത് ചന്യാരിയില്‍ കണ്ടെത്തിയതിന് സമമാണ് ഇത്. നഗ്രോട്ട ഏറ്റുമുട്ടലിന് ശേഷമാണ് അന്ന് അത് കണ്ടെത്തിയത്. എന്താണ് ഈ തുരംഗത്തിന്റെ ഉപയോഗം എന്നത് സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ നടപടി ഉണ്ടാകുമെന്നും ജമ്മു കാഷ്മീർ പോലീസ് മേധാവി അറിയിച്ചു.
ഈ ജനുവരിയിലാണ് നഗ്രോട്ട ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ജെയ്ഷെ ഇ മുഹമ്മദ് തീവ്രവാദികളെ വധിച്ചത്. ഇത്തരത്തിലുള്ള തുരംഗങ്ങള്‍ ഇനിയും അതിര്‍ത്തികളില്‍ ഉണ്ടാകാം എന്ന സാധ്യതയും ജമ്മു കശ്മീര്‍ ഡിജിപി തള്ളിക്കളയുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam