പാർലമെൻ്റിൻ്റെ വർഷകാലസമ്മേളനം തുടങ്ങി: ചൈനീസ് കടന്നുകയറ്റം ചർച്ച ചെയ്യാൻ ലീഗ് എംപിമാരുടെ നോട്ടീസ്

Published : Sep 14, 2020, 10:09 AM ISTUpdated : Sep 14, 2020, 10:22 AM IST
പാർലമെൻ്റിൻ്റെ വർഷകാലസമ്മേളനം തുടങ്ങി: ചൈനീസ് കടന്നുകയറ്റം ചർച്ച ചെയ്യാൻ ലീഗ് എംപിമാരുടെ നോട്ടീസ്

Synopsis

അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് മുസ്ലീംലീഗ് എംപിമാർ ലോക്സഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്. 

ദില്ലി: കർശന കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് പാർലമെന്റിൻ്റെ വർഷകാലസമ്മേളനം തുടങ്ങി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടു നാല് മണിക്കൂർ വീതമായിരിക്കും ഇരുസഭകളും പ്രവർത്തിക്കുക. 

രാവിലെ ഒൻപത് മണിയോടെ  ലോക്സഭ നടപടികൾക്ക് തുടക്കമായി. അന്തരിച്ച മുൻരാഷ്ട്രപതി പ്രണബ് മുഖർജി, സംഗീതജ്ഞൻ പണ്ഡിറ്റ് ഹസ്രാജ്,മുൻ ചണ്ഡീഗഢ് മുഖ്യമന്ത്രി അജിത് ജോഗി, മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ടൻ മറ്റു പ്രമുഖർ എന്നിവർക്ക് ആദാരജ്ഞലി അർപ്പിച്ച ശേഷം സഭ ഒരു മണിക്കൂർ നേരത്തേക്ക് പിരിഞ്ഞിരിക്കുകയാണ്. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് രാജ്യസഭാ നടപടികൾ ആരംഭിക്കുക. 

അവശ്യ സാധന നിയമ ഭേദഗതി ബില്ലും മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളം  വെട്ടിക്കുറച്ച ഓർഡിനൻസിന് പകരമുള്ള ബില്ലും ഇന്നത്തെ അജണ്ടയിലുണ്ട്. അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് മുസ്ലീംലീഗ് എംപിമാർ ലോക്സഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്. അതിർത്തി തർക്കത്തിൽ കോൺഗ്രസ് അടിയന്തരപ്രമേയ നോട്ടീസ് നല്കി.  

ഈ സമ്മേളനത്തിൻ ഏറെ പ്രധാനപ്പെട്ട നിരവധി തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പാർലമെൻ്റിൽ വച്ച് മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി പറഞ്ഞു. എല്ലാ വിഷയങ്ങളും സഭ ചർച്ച ചെയ്യും. മരുന്ന് കണ്ടെത്തുന്നത് വരെ ഈ പ്രതിസന്ധി തുടരുമെന്നും അതിനാൽ കൊവിഡ് കാലത്തെ നിയന്ത്രങ്ങൾ എല്ലാവരും പാലിച്ചേ മതിയാകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെറും 187 ഒഴിവുകൾ, യോ​ഗ്യത അഞ്ചാം ക്ലാസ്, പരീക്ഷക്കെത്തിയത് 8000ത്തിലധികം പേർ, റൺവേയിലിരുന്ന് പരീക്ഷയെഴുതി ഉദ്യോ​ഗാർഥികൾ
ടിക്കറ്റില്ലാതെ സഞ്ചരിക്കുന്ന ട്രെയിൻ യാത്രക്കാർ! ഈ വർഷം പിഴയായി ഈടാക്കിയത് 1,781 കോടി