കൊവിഡ് 19: 75 ലക്ഷം പരിശോധനകൾ നടത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ്

By Web TeamFirst Published Sep 14, 2020, 9:24 AM IST
Highlights

ഇപ്പോൾ പ്രതിദിനം 2 ലക്ഷം കൊവിഡ് പരിശോധനകൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനം. 

ലക്നൗ: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഇതുവരെ ഉത്തർപ്രദേശിൽ 75 ലക്ഷം പരിശോധനകൾ നടത്തിയതായി സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് കെ അവസ്തി അറിയിച്ചു. 75 ലക്ഷത്തിലധികം കൊവിഡ് പരിശോധനകൾ നടത്തുന്ന ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് ഉത്തർ‌പ്രദേശ്. കൊവിഡ് പരിശോധനകൾ ഒരു കോടിയിലെത്തിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. 

സെപ്റ്റംബർ 30 ന് മുമ്പ് 1 മില്യൺ കൊവിഡ് പരിശോധനകൾ നടത്തുന്ന സംസ്ഥാനമായി ഉത്തർപ്രദേശ് മാറും. ഇപ്പോൾ പ്രതിദിനം 2 ലക്ഷം കൊവിഡ് പരിശോധനകൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനം. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് പത്രസമ്മേളനത്തിൽ അവസ്തി വിശദീകരിച്ചു. ഒറ്റ ദിവസം 147802 പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയത്. 24 മണിക്കൂറിനുളളിൽ 6239 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്താകെയുള്ള കൊവിഡ് കേസുകളുടെ എണ്ണം 312036 ആയി ഉയർന്നെന്ന് ആരോ​ഗ്യവകുപ്പ് അധികൃതർ അറിയിച്ചു.  4429 പേരാണ് കൊവിഡ് മൂലം മരിച്ചത്. 
 

click me!