
പൂഞ്ച് ( കശ്മീർ ): ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ വീണ്ടും പാകിസ്ഥാന്‍റെ വെടിനിർത്തൽ കരാർ ലംഘനം. വൈകിട്ട് മൂന്നേകാലോടെയാണ് നിയന്ത്രണ രേഖയിൽ പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നും വെടിവയ്പ്പും ഷെല്ലാക്രമണവും ഉണ്ടായത്.
പൂഞ്ച് ജില്ലയിലെ ബലാകോട്ട്, മെന്ധാർ സെക്ടറുകളിലാണ് പാക് പ്രകോപനമുണ്ടായത്. കരസേന തിരിച്ചടിക്കുകയാണെന്ന് പ്രതിരോധന സേനാ വക്താവ് അറിയിച്ചു. ഈ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഈ വർഷം മാത്രം രണ്ടായിരത്തിലധികം തവണ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം നടത്തിയതായി കരസേനാ വക്താവ് അറിയിച്ചു. ആകെ 21 ഇന്ത്യക്കാർക്ക് ഈ ആക്രമണങ്ങളിൽ ജീവൻ നഷ്ടമായെന്നാണ് കരസേനയുടെ കണക്ക്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam