നിയന്ത്രണ രേഖയില്‍ പാക് വെടിവെപ്പ്; ജവാന്‍ കൊല്ലപ്പെട്ടു

Published : Jul 22, 2019, 06:28 PM IST
നിയന്ത്രണ രേഖയില്‍ പാക് വെടിവെപ്പ്; ജവാന്‍ കൊല്ലപ്പെട്ടു

Synopsis

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.

ജമ്മു: നിയന്ത്രണ രേഖയില്‍ കരാര്‍ ലംഘിച്ച് പാക് സൈന്യത്തിന്‍റെ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. രജൗരി ജില്ലയിലാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. മറ്റൊരു സൈനികന് ഗുരുതരമായി പരിക്കേറ്റു. പാക് സൈന്യം ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യം വെക്കുകയായിരുന്നെന്നും ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചെന്നും സൈനിക വക്താവ് അറിയിച്ചു. ശനിയാഴ്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി പാക് സൈന്യം വെടിവെപ്പ് നടത്തിയതായും സിവിലിയന് പരിക്കേറ്റതായും ഇന്ത്യന്‍ സൈന്യം അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശ്വാസം മുട്ടി രാജ്യതലസ്ഥാനം, ദീപാവലി ആഘോഷത്തിന് എത്തുന്നത് വ്യാജ ഹരിത പടക്കം, മലിനീകരണം രൂക്ഷമാക്കുമെന്ന് ആശങ്ക, പരിശോധനകൾ തുടങ്ങി അധികൃതർ
വർധന നാളെ മുതൽ, ബസ് ടിക്കറ്റ് നിരക്കുകൾ 23 ശതമാനം മുതൽ 35 ശതമാനം വരെ ഉയരും; പൊതുഗതാഗതത്തെ സംരക്ഷിക്കാനെന്ന് കർണാടക സർക്കാർ