കശ്മീരിൽ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ പിടികൂടി ഇന്ത്യൻ സൈന്യം

Published : May 06, 2025, 01:47 PM ISTUpdated : May 06, 2025, 02:02 PM IST
കശ്മീരിൽ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ പിടികൂടി ഇന്ത്യൻ സൈന്യം

Synopsis

പിടിയിലായ പാകിസ്ഥാൻ പൗരൻ സൈനികനാണ് സൂചന.

ശ്രീനഗർ: കശ്മീരിൽ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ പിടികൂടി ഇന്ത്യൻ സൈന്യം. ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഇന്തോ-പാക് നിയന്ത്രണ രേഖക്ക് സമീപത്ത്  നിന്നുമാണ് ഇയാൾ പിടിയിലായത്. പാക് സൈനികനാണ് ഇയാളെന്നാണ് സൂചന. ഒരാളെ കസ്റ്റഡിൽ എടുത്തതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം നിന്ന് അതിർത്തി സുരക്ഷാ സേന ഒരു പാകിസ്ഥാൻ റേഞ്ചറെ  കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പൂഞ്ചിൽ മറ്റൊരു പാകിസ്ഥാൻ പൗരൻ പിടിയിലായത്. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ സൈന്യം അതീവ ജാഗ്രതയിലാണ്. പാക് പൌരൻ പിടിയിലായതോടെ സുരക്ഷാ സേന മേഖലയിൽ നിരീക്ഷണവും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.
 

PREV
Read more Articles on
click me!

Recommended Stories

'പക്ഷപാതപരമായി പ്രവർത്തിക്കുന്നു', ജസ്റ്റിസ് ജി ആർ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാൻ ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി പ്രതിപക്ഷം
‘എനിക്കും വീട്ടില്‍ പോകണം, എത്രയും വേഗത്തിൽ പറത്താം, സോറി’; യാത്രക്കാരോട് വികാരാധീനനായി ഇന്‍ഡിഗോ പൈലറ്റ്-VIDEO