പഞ്ചാബിൽ വൻ ആയുധ ശേഖരം കണ്ടെത്തി; പാക് ചാരസംഘടന ഐഎസ്ഐയുമായി സംഭവത്തിന് ബന്ധമെന്ന് സൂചന

Published : May 06, 2025, 12:35 PM ISTUpdated : May 06, 2025, 01:07 PM IST
പഞ്ചാബിൽ വൻ ആയുധ ശേഖരം കണ്ടെത്തി; പാക് ചാരസംഘടന ഐഎസ്ഐയുമായി സംഭവത്തിന് ബന്ധമെന്ന് സൂചന

Synopsis

ടിബ്ബ നംഗൽ- കുലാർ വനപ്രദേശത്ത്  പഞ്ചാബ് പൊലീസും കേന്ദ്രസേനകളും നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം കണ്ടെത്തിയത്.

ദില്ലി: പഞ്ചാബിൽ വൻ ആയുധ ശേഖരം കണ്ടെത്തി. ഗ്രനേഡുകളും റോക്കറ്റ് പ്രൊപെൽഡ് ഗ്രനേഡുകളും ഐ ഇ ഡികളുമാണ് കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ പാക്കിസ്ഥാനിലെ ഐ എസ് ഐയുമായി സംഭവത്തിന് ബന്ധമുള്ളതായി കണ്ടെത്തിയെന്ന് സൂചനയുണ്ട്. ടിബ്ബ നംഗൽ- കുലാർ വനപ്രദേശത്ത്  പഞ്ചാബ് പൊലീസും കേന്ദ്രസേനകളും നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം കണ്ടെത്തിയത്.

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ക്ക് എല്ലാം നിര്‍ദേശം നല്‍കിയിരുന്നു. ഇവിടങ്ങളിൽ പരിശോധനകളെല്ലാം ശക്തമാക്കിയിരുന്നു. കേന്ദ്രസേനയും പഞ്ചാബ് പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വനമേഖലയിൽ നിന്ന് ആയുധ ശേഖരം കണ്ടെത്തിയത്. വന്‍ സ്ഫോടനം സൃഷ്ടിക്കാൻ ശേഷിയുള്ള ആയുധ ശേഖരമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. പഞ്ചാബിലെയും മറ്റ് സംസ്ഥാനങ്ങളിലെയും സ്സീപ്പര്‍ സെല്ലുകളെ സജീവമാക്കുന്നത്  വേണ്ടി നടത്തിയ ഓപ്പറേഷന്‍റെ ഭാഗമായിട്ടാണ് ഈ ആയുധ ശേഖരം പഞ്ചാബിൽ നിന്ന് പിടികൂടിയത് എന്നാണ് പഞ്ചാബ് പൊലീസ് വ്യക്തമാക്കുന്നത്. അതേ സമയം സംഭവത്തിൽ അറസ്റ്റുകള്‍ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. ഇവിടങ്ങളിൽ ശക്തമായ തെരച്ചിൽ തുടരുകയാണ്. 

PREV
Read more Articles on
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി