ഭീകരവാദികൾ ഇസ്രയേൽ, ഇന്ത്യ പക്ഷം പിടിക്കരുത്; മോദിയുടെ മധ്യസ്ഥം അംഗീകരിക്കാമെന്ന് പലസ്തീൻ അംബാസഡർ

Published : Oct 14, 2023, 07:21 AM IST
ഭീകരവാദികൾ ഇസ്രയേൽ, ഇന്ത്യ പക്ഷം പിടിക്കരുത്; മോദിയുടെ മധ്യസ്ഥം അംഗീകരിക്കാമെന്ന് പലസ്തീൻ അംബാസഡർ

Synopsis

പലസ്തീൻ ജനത നടത്തുന്നത് പ്രതിരോധമാണെന്നും ഇന്ത്യ പക്ഷം പിടിക്കരുതെന്ന് പലസ്തീൻ അംബാസഡർ ആവശ്യപ്പെട്ടു

ദില്ലി: ഇസ്രയേലിൽ അതിർത്തി കടന്ന് ആക്രമിച്ച ഹമാസിൻറേത് ഭീകരവാദമെന്ന ഇന്ത്യയുടെ നിലപാടിനോട് വിയോജിച്ച് പലസ്തീൻ. ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അദ്‌നൻ അബു അൽഹൈജ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചപ്പോഴാണ് ഇന്ത്യയുടെ നിലപാടിനെ വിമർശിച്ചത്. പലസ്തീനിൽ അധിനിവേശം നടത്തുന്ന ഇസ്രേയലാണ് ഭീകരവാദികളെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീൻ ജനത നടത്തുന്നത് പ്രതിരോധമാണെന്നും ഇന്ത്യ പക്ഷം പിടിക്കരുതെന്ന് പലസ്തീൻ അംബാസഡർ ആവശ്യപ്പെട്ടു. പലസ്തീനെ പിന്തുണയ്ക്കുന്നതിൽ ലോകത്തെ നയിച്ചത് ഇന്ത്യയാണ്. മഹാത്മാ ഗാന്ധിയുടെ നയം ഇന്ത്യ തുടരുകയാണ് വേണ്ടത്. പരമാധികാര പലസ്തീൻ വേണം എന്ന നയം ഇന്ത്യ ആവർത്തിച്ചത് കണ്ടു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യസ്ഥത യുദ്ധം അവസാനിപ്പിക്കുന്നതിന് അംഗീകരിക്കാമെന്നും പലസ്തീൻ വ്യക്തമാക്കി.

നെതന്യാഹുവുമായും ഗൾഫ് രാജ്യങ്ങളുമായും മോദി സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധ കുറ്റകൃത്യത്തിൽ നിന്ന് ഇസ്രയേലിനെ മോദി പിന്തിരിപ്പിക്കണം. ഗാസയിലെ ജനങ്ങൾ തുറന്ന ജയിലിലാണ്  കഴിയുന്നത്. വെടിനിർത്തലിന് മഹ്മൂദ് അബ്ബാസ് കഠിനാദ്ധ്വാനം ചെയ്യുകയാണ്. ഹമാസുമായും പലസ്തീൻ അതോറിറ്റി സമ്പർക്കത്തിലാണ് തങ്ങളെന്നും അംബാസഡർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ
'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ