പ്രതിപക്ഷത്തിന്‍റെ അവിശ്വാസ നോട്ടീസ്; ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള ഇന്ന് സഭയിലെത്തില്ല, നോട്ടീസിൽ നിയമോപദേശം തേടും

Published : Feb 11, 2026, 06:22 AM IST
no confidence motion against Speaker

Synopsis

തന്നെ നീക്കാനുള്ള പ്രതിപക്ഷത്തിന്‍റെ അവിശ്വാസ നോട്ടീസിന്‍റെ പശ്ചാത്തലത്തിൽ ലോക്സഭ സ്പീക്കർ ഓം ബിർള ഇന്ന് സഭയിൽ നിന്ന് വിട്ടു നിൽക്കും. പ്രമേയത്തിൻമേലുള്ള തീരുമാനം വരുന്നത് വരെ സ്പീക്കർ സഭയിലെത്തില്ലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

ദില്ലി: തന്നെ നീക്കാനുള്ള പ്രതിപക്ഷത്തിന്‍റെ അവിശ്വാസ നോട്ടീസിന്‍റെ പശ്ചാത്തലത്തിൽ ലോക്സഭ സ്പീക്കർ ഓം ബിർള ഇന്ന് സഭയിൽ നിന്ന് വിട്ടു നിൽക്കും. പ്രമേയത്തിൻമേലുള്ള തീരുമാനം വരുന്നത് വരെ സ്പീക്കർ സഭയിലെത്തില്ലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ഘട്ടം വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്. ബജറ്റ് ചർച്ച ഇന്നും ലോക്സഭയിൽ തുടരും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് സംസാരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ധനമന്ത്രി ഇന്ന് ചർച്ചയ്ക്ക് മറുപടി നൽകും. അതേസമയം, ലോക്സഭ സ്പീക്കറെ നീക്കാനുള്ള നോട്ടീസിൽ സെക്രട്ടറി ജനറൽ നിയമോപദേശം തേടും. നോട്ടീസ് ചട്ടപ്രകാരമാണോ എന്ന് പരിശോധിക്കും. ഉചിതമായ തീരുമാനം സെക്രട്ടറി ജനറൽ കൈക്കൊള്ളാൻ സ്പീക്കർ നിർദ്ദേശിച്ചു. സഭയിലേക്ക് വരില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സ്പീക്കര്‍. നോട്ടീസ് മാർച്ച് ഒമ്പതിന് സഭയിൽ ചർച്ചയ്ക്കെടുക്കാനാണ് സാധ്യത. 

ഇതിനിടെ, ജനറൽ എം എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം ചോർന്ന സംഭവത്തിൽ കൂടുതൽ പരിശോധനയുമായി ദില്ലി പൊലീസ് മുന്നോട്ടുപോവുകയാണ്. പുസ്തകപ്രസാധകരുടെ മൊഴി ദില്ലി പോലീസ് സെപ്ഷ്യൽ സെൽ രേഖപ്പെടുത്തും. ചോർച്ചയുമായി ബന്ധപ്പെട്ട് വിവിധ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് വിവരശേഖരണത്തിന് നടപടികൾ തുടങ്ങി.അതേസമയം വിഷയത്തിൽ രാഷ്ട്രീയ വിവാദം തുടരുകയാണ്. രാഹുൽഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്തെത്തി. സത്യം പുറത്തുവരുന്നത് തടയാനാണ് സർക്കാർ ശ്രമം എന്ന് കോൺഗ്രസ് തിരിച്ചടിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജാതി പറഞ്ഞ് തട്ടിക്കേറിയ ബാങ്ക് ജീവനക്കാരിയുടെ വിശദീകരണം; 'തന്‍റെ ജാതിയിൽ അഭിമാനിക്കുന്നു, എന്നാൽ സംഭവിച്ചത് ഇതൊന്നുമല്ല'
അദാനി നൽകിയ മാനനഷ്ട കേസ്: മാധ്യമപ്രവർത്തകൻ രവി നായർക്ക് ഒരു വർഷം തടവുശിക്ഷ