പാർലമെന്റ് ബജറ്റ് സമ്മേളനം: രാജ്യസഭയിൽ പ്രധാനമന്ത്രി സംസാരിക്കും, കടുത്ത പ്രതിഷേധമുയർത്താൻ പ്രതിപക്ഷം

Published : Feb 05, 2026, 06:55 AM IST
parliament

Synopsis

ഇന്നും കടുത്ത പ്രതിഷേധം പ്രതിപക്ഷം തുടരാൻ തന്നെയാണ് സാധ്യത. ഇന്നലെ ലോക്സഭയിൽ ചർച്ചയിൽ പങ്കെടുത്ത് മോദി സംസാരിക്കാനിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധം കാരണം പ്രസം​ഗം നടന്നില്ല.

ദില്ലി: പാർലമെന്റ് ബജറ്റ് സമ്മേളനം തുടരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗത്തിൻ മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ ഇന്ന് രാജ്യസഭയിൽ വൈകിട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. ഇന്നും കടുത്ത പ്രതിഷേധം പ്രതിപക്ഷം തുടരാൻ തന്നെയാണ് സാധ്യത. ഇന്നലെ ലോക്സഭയിൽ ചർച്ചയിൽ പങ്കെടുത്ത് മോദി സംസാരിക്കാനിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധം കാരണം പ്രസം​ഗം നടന്നില്ല. നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്ക് പ്രസം​ഗിക്കാൻ അവസരം നിഷേധിച്ചതിനാൽ പ്രധാനമന്ത്രിയെയും പ്രസംഗിക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്. പ്രതിഷേധിച്ചതിനെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എട്ട് പ്രതിപക്ഷ എംപിമാർ പാർലമെന്റ് കവാടത്തിൽ ധർണ്ണ തുടരുകയാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലിഫ്റ്റിനുള്ളിൽ ബലൂണുകൾ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം; മുംബൈയിൽ മൂന്ന് പേർക്ക് അത്ഭുതരക്ഷ
കുടുംബത്തിന് താമസക്കൂലി നൽകാൻ ട്രെയിനിൽ വള വിൽക്കുന്ന മുത്തശ്ശി; അത്ഭുതപ്പെടുത്തുന്ന കമലാബെന്നിന്റെ വീഡിയോ