
ദില്ലി: പെഗാസസ് ചോര്‍ത്തലിനെതിരെ ബഹളം വച്ച പ്രതിപക്ഷ എംപിമാര്‍ക്കെതിരെ ബിജെപി ഇന്ന് നടപടി ആവശ്യപ്പെടും. കേരളത്തിലെ മൂന്ന് എംപിമാര്‍ ഉൾപ്പടെ 12 പേര്‍ക്കെതിരെ നടപടി വേണമെന്നാണ് ബിജെപിയുടെ ആവശ്യം. അതേസമയം സ്പീക്കര്‍ താക്കീത് ചെയ്ത സാഹചര്യത്തിൽ തുടര്‍നടപടിക്ക് സാധ്യതയില്ല എന്ന വിലയിരുത്തലിലാണ് പ്രതിപക്ഷം.
ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, എ എം ആരിഫ് എന്നിവർ ഉൾപ്പടെ 12 പേരെയാണ് സ്പീക്കർ വിളിച്ചു വരുത്തി താക്കീത് ചെയ്തത്.
പെഗാസസ് സോഫ്റ്റ്‍വെയര്‍ ചോര്‍ച്ചയിൽ കഴിഞ്ഞ എട്ട് ദിവസവും പാര്‍ലമെന്‍റ് സ്തംഭിച്ചിരുന്നു. ഇന്നും ഇക്കാര്യത്തിൽ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം.
പെഗാസസ് വിഷയം ചർച്ച ചെയ്യാൻ വിളിച്ച ഐടി പാർലമെന്ററി സമിതി യോഗം ബിജെപി അംഗങ്ങളുടെ ബഹളത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. രജിസ്റ്ററിൽ ബിജെപി അംഗങ്ങൾ ഒപ്പുവയ്ക്കാത്തതിനാൽ ക്വാറം തികയാതെ യോഗം പിരിയേണ്ടി വന്നു. ക്വാറത്തിന് മൂന്നിലൊന്ന് പേർ വേണമെന്നിരിക്കെ 30 അംഗ സമിതിയിലെ 9 പേർ മാത്രമാണ് ഒപ്പു വച്ചത്. ശശി തരൂരിൽ അവിശ്വാസം രേഖപ്പെടുത്തി സ്പീക്കർക്ക് ബിജെപി കത്തും നൽകിയിരുന്നു. തരൂരിനെതിരെ അവകാശലംഘന നോട്ടീസും ഭരണപക്ഷം നല്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam