രാകേഷ് അസ്താനയുടെ നിയമനം വിവാദത്തിൽ; ദില്ലി നിയമസഭയിൽ ചർച്ച ചെയ്യാൻ എഎപി, വിമർശനവുമായി കോൺ​ഗ്രസും

Web Desk   | Asianet News
Published : Jul 28, 2021, 09:46 PM IST
രാകേഷ് അസ്താനയുടെ നിയമനം വിവാദത്തിൽ; ദില്ലി നിയമസഭയിൽ ചർച്ച ചെയ്യാൻ എഎപി, വിമർശനവുമായി കോൺ​ഗ്രസും

Synopsis

രാകേഷ് അസ്താനയെ നിയമിച്ച നടപടിയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. വിരമിക്കാൻ ദിവസങ്ങൾ മാത്രം നിലനിൽക്കെ അസ്താനയെ കമ്മീഷണറായി നിയമിക്കുകയും പിന്നീട് കാലാവസ്ഥ നീട്ടി നൽകുകയും ചെയ്തത് സുപ്രീം കോടതി ഉത്തരവിൻ്റെ ലംഘനമാണെന്ന വാദമാണ്  ഇരു പാർട്ടികളും ഉയർത്തുന്നത്

ദില്ലി: ദില്ലി പൊലീസ് കമ്മീഷണറായി രാകേഷ് അസ്താനയെ നിയമിച്ച കേന്ദ്ര നടപടി വിവാദമായി. വിഷയം  ദില്ലി നിയമസഭയിൽ ചർച്ച ചെയ്യാൻ ആം ആദ്മി പാർട്ടി തീരുമാനിച്ചു. നാളെ ദില്ലി നിയമസഭയിൽ ഇതിന്മേൽ ചർച്ച നടക്കും.

രാകേഷ് അസ്താനയെ നിയമിച്ച നടപടിയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. വിരമിക്കാൻ ദിവസങ്ങൾ മാത്രം നിലനിൽക്കെ അസ്താനയെ കമ്മീഷണറായി നിയമിക്കുകയും പിന്നീട് കാലാവസ്ഥ നീട്ടി നൽകുകയും ചെയ്തത് സുപ്രീം കോടതി ഉത്തരവിൻ്റെ ലംഘനമാണെന്ന വാദമാണ്  ഇരു പാർട്ടികളും ഉയർത്തുന്നത്. ഗുജറാത്ത് കേഡർ ഐ പി എസ് ഓഫീസറായ അസ്താനയെ കേന്ദ്ര കേഡറിൻ്റെ കീഴിൽ വരുന്ന ദില്ലി പൊലീസിൽ നിയമിച്ചതിനെതിരെ പൊലീസിനകത്ത് അമർഷമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വിരമിക്കാൻ മൂന്നു ദിവസം ബാക്കി നിൽക്കേയാണ്  പൊലീസ് കമ്മിഷണറായി നിയമിച്ചത്. 2019 ജനുവരിയിൽ സി ബി ഐ സ്പെഷൽ ഡയക്ടറായിരിക്കേ അന്നത്തെ മേധാവി അലോക് വർമ്മയുമായി കൊമ്പ് കോർത്തതു വിവാദമായി. അസ്താനയെ സ്പെഷൽ ഡയറക്ടറായി നിയമിച്ചത് അലോക് വർമ എതിർത്തിരുന്നു. തുടർന്ന് വർമയ്ക്കൊപ്പം സി ബി ഐ യിൽ നിന്നു പുറത്തുപോയ അസ്താനയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡയറക്ടർ ജനറലായി നിയമിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധമാണ് അസ്താനയ്ക്കുള്ളത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ശശി തരൂരിനെ കോൺഗ്രസ് ഒതുക്കുന്നു ,കോൺഗ്രസിന് ദിശാബോധവും നയവും ഇല്ലാതായി' പാര്‍ട്ടിയെ വിമർശിച്ചു കൊണ്ടുള്ള അവലോകനം ട്വിറ്ററിൽ പങ്കുവച്ച് തരൂർ
പുതുവര്‍ഷത്തില്‍ ബിജെപിയില്‍ തലമുറമാറ്റം, നിതിൻ നബീൻ ജനുവരിയിൽ പുതിയ അദ്ധ്യക്ഷനായി ചുമതലയേറ്റേടുക്കും