
ദില്ലി: രാജ്യത്ത് കൃത്രിമ ബുദ്ധിയുടെ അഥവാ എഐ സാങ്കേതിക വിദ്യയുടെ ദുരുപയോഗം തടയാൻ പുതിയ നിയമം വേണമെന്ന് പാർലമെൻ്റ്റി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശുപാർശ. നിലവിലുള്ള നിയമങ്ങളെ മാത്രം ആശ്രയിക്കരുത്. എഐയ്ക്ക് സമഗ്രമായ ചട്ടക്കൂട് വേണമെന്നും ഇതിനായി പുതിയ നിയമം കൊണ്ടുവരണമെന്നും പാർലമെൻ്റ്റി സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശ ചെയ്തു. എഐ വികസനത്തിന്റെ വേഗത കഴിഞ്ഞ കുറച്ച് വർഷങ്ങളായി അതിവേഗത്തിൽ വർധിച്ചുവരികയാണ്. ഗുണങ്ങള്‍ക്ക് പുറമെ ഇതിന്‍റെ ദുരുപയോഗം തടയാൻ വേണ്ടിയാണ് പാർലമെൻ്റ്റി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശുപാർശ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam