
ദില്ലി: രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ മണ്ണെണ്ണ വിതരണത്തിലെ മാനദണ്ഡങ്ങൾ ലഘൂകരിച്ചു. പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും റേഷൻ മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി പെട്രോളിയം മന്ത്രാലയം. മണ്ണെണ്ണ മുക്തമായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പാചകാവശ്യങ്ങൾക്കും വിളക്കുകൾ തെളിക്കുന്നതിനുമായി താൽക്കാലിക മണ്ണെണ്ണ വിതരണം അനുവദിച്ചത്. ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് പമ്പുകളിൽ 5000 ലിറ്റർ മണ്ണെണ്ണ സൂക്ഷിക്കാനാണ് അനുമതി നൽകിയിരിയിരിക്കുന്നത്. രണ്ട് മാസത്തേക്കാണ് ഈ ഇളവ് ബാധമായിരിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam