ട്രെയിനിനകത്ത് യാത്രക്കാരന് ക്രൂരമ‍ർദനം; ടിടിഇയ്ക്ക് സസ്പെൻഷൻ

Published : Jan 18, 2024, 04:19 PM IST
ട്രെയിനിനകത്ത് യാത്രക്കാരന് ക്രൂരമ‍ർദനം; ടിടിഇയ്ക്ക് സസ്പെൻഷൻ

Synopsis

സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് റെയിൽവേ അധികൃതരുടെ നടപടി. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. മൊബൈലിൽ മർദിക്കുന്നതിന്റെ ദൃശ്യങ്ങളെടുത്ത സഹ യാത്രക്കാരനെയും ടിടിഇ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. 

ദില്ലി: ട്രെയിനിനകത്ത് യാത്രക്കാരനെ മർദിച്ച റെയിൽവേ ഉദ്യോഗസ്ഥന് സസ്പെൻഷൻ. ബറൗനി- ലക്നൗ എക്സ്പ്രസിലാണ് പരിശോധനക്കിടെ ടിടിഇ പ്രകാശ് യാത്രക്കാരനെ ക്രൂരമായി മർദിച്ചത്. മർദനമേറ്റ നീരജ് എന്ന യാത്രക്കാരന്റെ കൈയിൽ ടിക്കറ്റ് ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്. അതേസമയം, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മർദനമേൽക്കുന്നതിനിടെ യാത്രക്കാരൻ പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് റെയിൽവേ അധികൃതരുടെ നടപടി. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. മൊബൈലിൽ മർദിക്കുന്നതിന്റെ ദൃശ്യങ്ങളെടുത്ത സഹ യാത്രക്കാരനെയും ടിടിഇ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 

'സുരേഷ് ഗോപി ജി 2 വർഷം മുമ്പ് ഒരു പേരത്തൈ എനിക്ക് തന്നു'; ജയലക്ഷ്മിയെ കണ്ടതിലെ സന്തോഷം പങ്കുവെച്ച് മോദി

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനം; മോദി ജോർദ്ദാനിലേക്ക് പുറപ്പെട്ടു, അബ്ദുള്ള രണ്ടാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തും
'സംഘിപ്പടയുമായി വന്നാലും ജയിക്കില്ല, ഇത് തമിഴ്നാട്, ഉദയനിധി മോസ്റ്റ്‌ ഡേഞ്ചറസ്'; അമിത് ഷായ്ക്ക് മറുപടിയുമായി സ്റ്റാലിൻ