യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മൂന്ന് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളങ്ങളിൽ എത്തണം, വിമാന കമ്പനികളുടെ അറിയിപ്പ്

Published : May 08, 2025, 11:31 PM ISTUpdated : May 09, 2025, 07:42 AM IST
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മൂന്ന് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളങ്ങളിൽ എത്തണം, വിമാന കമ്പനികളുടെ അറിയിപ്പ്

Synopsis

ഇന്ത്യ - പാക് സംഘർഷ സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ചതാണ് കാരണം.

ദില്ലി: യാത്രക്കാർ  മൂന്ന് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം. ഇന്ത്യ - പാക് സംഘർഷ സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ചതാണ് കാരണം. ഒന്നേകാൽ മണിക്കൂർ മുൻപ് ചെക്കിൻ ക്ലോസ് ചെയ്യുമെന്നും അറിയിപ്പുണ്ട്. എയർ ഇന്ത്യയും സ്പൈസ് ജെറ്റും ഇൻഡിഗോയുമാണ് ഈ നിർദേശം യാത്രക്കാർക്ക് നൽകിയത്. 

ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് ഇന്ത്യയിലെ 25 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. ഇരുന്നൂറിലധികം വിമാന സർവീസുകൾ റദ്ദാക്കി.ബുധനാഴ്ച വടക്ക്- പടിഞ്ഞാറൻ ഇന്ത്യയിലുടനീളമുള്ള വിമാന ഗതാഗതം തടസ്സപ്പെട്ടു.  മെയ് 9 വരെ അടച്ചിട്ട ഇന്ത്യയിലെ 25 വിമാനത്താവളങ്ങൾ ഇവയാണ്:

1-ചണ്ഡീഗഢ് 
2- ശ്രീനഗർ 
3- അമൃത്സർ 
4- ലുധിയാന
5- ഭുണ്ടർ
6- കിഷൻഗഡ്
7- പട്യാല
8- ഷിംല
9- ഗഗ്ഗൽ
10- ഭട്ടിൻഡ
1- ജയ്സാൽമീർ
12- ജോധ്പൂർ
13- ബിക്കാനീർ
14- ഹൽവാര
15- പത്താൻകോട്ട്
16- ജമ്മു
17- ലേ
18- മുന്ദ്ര
19- ജാംനഗർ
20- രാജ്കോട്ട്
21- പോർബന്ദർ
22- കാണ്ട്ല
23- കേശോദ്
24- ഭുജ്
25-തോയിസ് 

പുതിയ സാഹചര്യത്തിൽ വിമാന കമ്പനികൾ വിമാനങ്ങൾ റദ്ദാക്കുന്നതിനൊപ്പം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. നിയന്ത്രണം ഏറ്റവും കൂടുതൽ ബാധിച്ചത് ഇൻഡിഗോ എയർലൈനാണ്. ഇൻഡിഗോ 165 വിമാന സർവീസുകൾ റദ്ദാക്കി. 'വ്യോമപാതാ നിയന്ത്രണ അറിയിപ്പ് കാരണം,  വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള 165-ലധികം ഇൻഡിഗോ വിമാനങ്ങൾ മെയ് 10 വരെ റദ്ദാക്കിയതായി എയർലൈൻ വക്താവ് അറിയിച്ചു.

ജമ്മു, ശ്രീനഗർ, ലേ, അമൃത്സർ എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യയും നിർത്തിവച്ചു. ഇൻഡിഗോയും എയർ ഇന്ത്യയും റീഷെഡ്യൂളിംഗ് ചാർജുകളിൽ ഇളവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതല്ലെങ്കിൽ യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും വാഗ്ദാനം ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ