
ദില്ലി: വിമാനയാത്ര ധരിക്കുന്നതിൽ കർശന മാർഗ്ഗനിർദേശവുമായി ഡിജിസിഎ (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). മാസ്ക് ധരിക്കാതെ വരുന്ന ഒരു യാത്രക്കാരനേയും വിമാനത്തിൽ കയറ്റാൻ അനുവദിക്കില്ലെന്ന് ഡിജിസിഎ ഇന്ന് പുറത്തിറക്കിയ മാർഗ്ഗനിർദേശത്തിൽ പറയുന്നു. മാസ്ക് ധരിക്കാതെ യാത്ര ചെയ്യാൻ എത്തുന്നവരെ നോ ഫ്ലൈ ലിസ്റ്റിൽപ്പെടുത്തുമെന്നും ഡിജിസിഎ അറിയിക്കുന്നു. ദില്ലി ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഡിജിസിഎയുടെ നിർദേശം.
ഇതോടെ വിമാനയാത്രകളിലും വിമാനത്താവളങ്ങളിലും മാസ്ക് ധരിക്കേണ്ടത് വീണ്ടും നിർബന്ധമാവും. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരും ജീവനക്കാരും മാസ്ക് ധരിച്ചു എന്നുറപ്പാക്കേണ്ട ചുമതല സിഐഎസ്എഫിനാണെന്നും ഡിജിസിഎ അറിയിപ്പിൽ പറയുന്നു. മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരെ ടേക്ക് ഓഫിന് മുൻപായി വിമാനത്തിൽ നിന്നും ഇറക്കണമെന്നും നിർദേശമുണ്ട്. രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും വർധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മാസ്ക് വീണ്ടും നിർബന്ധമാക്കിയുള്ള തീരുമാനം.
ദില്ലി: രാജ്യത്തെ കൊവിഡ് കേസുകളിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 5233 പേർക്ക് കൊവിഡ് ബാധിച്ചു. കഴിഞ്ഞദിവസത്തെക്കാൾ 41 ശതമാനം വർധനവുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 28,857 ആയി.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.67 ശതമാനമായി. കഴിഞ്ഞ ആഴ്ചയിത് 1.12 ശതമാനമായിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam