പവൻ ഖേരയ്ക്ക് മുൻകൂർജാമ്യം: സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് മനു അഭിഷേക് സിംഗ്‍വി

Published : May 01, 2026, 03:56 PM IST
manu abhishek singhvi

Synopsis

കേസ് രാഷ്ട്രീയപ്രേരിതമാണ്, ഖേരയ്‌ക്കെതിരെ അസം മുഖ്യമന്ത്രി മോശം ഭാഷ ഉപയോഗിച്ചുവെന്ന് കോടതി പറഞ്ഞു. ഹിമന്ത തിരുത്തണമെന്നും സിംഗ്‍വി പറഞ്ഞു. 

ദില്ലി: പവൻ ഖേരയ്ക്ക് മുൻകൂർജാമ്യം ലഭിച്ചതിൽ സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്‍വി. നീതിക്ക് വേണ്ടിയുള്ള പോരാട്ടമായിരിന്നു. നീതിന്യായ വ്യവസ്ഥയിൽ കോൺഗ്രസ്‌ വിശ്വസിച്ചു, അത് വിജയിച്ചെന്നും മനു അഭിഷേക് സിംഗ്‍വി പറഞ്ഞു. കേസ് രാഷ്ട്രീയപ്രേരിതമാണ്, ഖേരയ്‌ക്കെതിരെ അസം മുഖ്യമന്ത്രി മോശം ഭാഷ ഉപയോഗിച്ചുവെന്ന് കോടതി പറഞ്ഞു. ഹിമന്ത തിരുത്തണമെന്നും സിംഗ്‍വി പറഞ്ഞു. അതേസമയം പവൻ ഖേരയ്ക്ക് മുൻകൂർജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഇന്ന് വിജയിച്ചത് ഭരണഘടനയാണ്. ബിജെപി തകർക്കാൻ ശ്രമിക്കുന്നത് ഭരണഘടനയെയാണ്. ഇന്ന് സന്തോഷത്തിൻ്റെ ദിനമാണെന്നും ജയറാം രമേശ് പറഞ്ഞു.

അതേസമയം ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്ക്ക് മൂന്ന് പാസ്പോർട്ട് ഉണ്ടെന്ന പവൻ ഖേരയുടെ ആരോപണമാണ് കേസിന് ഇടയാക്കിയത്. ആസമിലെ വോട്ടെടുപ്പിന് തൊട്ടു മുമ്പ് പവൻ ഖേര വാർത്താ സമ്മേളനത്തിൽ കാണിച്ച പാസ്പോർട്ടുകൾ വ്യാജമാണെന്ന് ആസം പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ആസം പൊലീസ് അറസ്റ്റിനായി ദില്ലിയിൽ എത്തുന്നതറിഞ്ഞ് ഹൈദരാബാദിലേക്ക് രക്ഷപ്പെട്ട പവൻ ഖേരയ്ക്ക് ഇപ്പോൾ സുപ്രീംകോടതി ഉത്തരവ് ആശ്വാസമായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'സഭയിൽ എത്തിയത് മദ്യപിച്ച്, എന്തൊരു നാണക്കേട്'; പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ വീണ്ടും ആരോപണം
ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡുമായി ബന്ധപ്പെട്ട പൗരത്വ ചട്ടങ്ങളിൽ സുപ്രധാനമായ ഭേദഗതികളുമായി കേന്ദ്ര സർക്കാർ