
പട്ന: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കെ മൺചിരാതുകള്‍ വാങ്ങാൻ പട്നയിലെ കടകളില്‍ തിരക്ക്. ഇന്ന് രാത്രി ഒൻപത് മണിയ്ക്ക് ദീപങ്ങള്‍ തെളിയിച്ച് രാജ്യത്തിന്‍റെ ശക്തി തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് മൺപാത്രക്കടകളിലും മറ്റും ചിരാതിന് ഡിമാൻഡ് കൂടിയത്.
''ഞാൻ ഇന്ന് അമ്പത് മൺചിരാതുകൾ വാങ്ങി. വീട്ടില്‍ ലൈറ്റ് ഓഫ് ചെയ്ത ശേഷം ആളുകള്‍ ഒന്‍പത് മിനിറ്റ് ദീപങ്ങൾ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു'' പട്‌ന സ്വദേശിയായ വികാസ് കുമാര്‍ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ദീപം തെളിയിക്കണമെന്ന മോദിയുടെ നിർദ്ദേശ പ്രകാരം ആളുകൾ ഇരുപതും അമ്പതും വീതം മൺവിളക്കുകളാണ് വാങ്ങുന്നതെന്ന് കച്ചവടക്കാരിയായ സുശീല ദേവി പറഞ്ഞു.
ഇന്ന് രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച് ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ പ്രകാശിപ്പിക്കണമെന്നായിരുന്നു മോദിയുടെ രാജ്യത്തോടുള്ള ആഹ്വാനം. രാജ്യത്തെ 130 കോടി ജനങ്ങള്‍ വീട്ടിലെ ലൈറ്റുകള്‍ അണച്ച് ദീപങ്ങൾ പ്രകാശിപ്പിക്കണമെന്നും ഇതുവഴി ആരും ഒറ്റക്കല്ല എന്ന സന്ദേശം നല്‍കണമെന്നും കൊവിഡ് ഭീതിയുടെ ഇരുട്ടകറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam