ഞെട്ടിക്കുന്ന കണക്കുകൾ! 2023 ൽ ഇന്ത്യയിൽ ലൈംഗികാതിക്രമം നേരിട്ട ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ശതമാനം

Published : May 08, 2025, 08:18 AM ISTUpdated : May 08, 2025, 08:22 AM IST
ഞെട്ടിക്കുന്ന കണക്കുകൾ! 2023 ൽ ഇന്ത്യയിൽ ലൈംഗികാതിക്രമം നേരിട്ട ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ശതമാനം

Synopsis

1990 നും 2023 നും ഇടയിൽ 200ലധികം രാജ്യങ്ങളിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്.

ദില്ലി: 2023 ൽ 18 വയസ് തികയുന്നതിനു മുൻപ് കുട്ടികൾക്ക് നേരെ നടന്ന ലൈം​ഗികാതിക്രമങ്ങളു‌ടെ ഞെട്ടിക്കുന്ന റിപ്പോ‌ട്ടുകൾ പുറത്ത്. ദി ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനനത്തിലാണ് കണക്കുകൾ വരുന്നത്. 2023 ൽ ഇന്ത്യയിലെ 30 ശതമാനത്തിലധികം പെൺകുട്ടികളും 13 ശതമാനം ആൺകുട്ടികളും 18 വയസ് തികയുന്നതിന് മുമ്പ് ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നൊണ് ലേഖനത്തിൽ പരാമ‌ശിച്ചിരിക്കുന്നത്. 

1990 നും 2023 നും ഇടയിൽ 200ലധികം രാജ്യങ്ങളിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. ഇതിൽ തന്നെ ഏറ്റവും ഉയ‌ന്ന നിരക്കുകളിലൊന്ന് ദക്ഷിണേഷ്യയിൽ പെൺകുട്ടികളുടെ കാര്യത്തിലാണ്. ‌‌ബം​ഗ്ലാദേശ് ആണ് ലൈം​ഗികാതിക്രമ കണക്കുകളിൽ ഏറ്റവും പിന്നിൽ. 9.3 ശതമാനം ആണ് ബം​ഗ്ലാദേശിൽ കുട്ടികൾക്ക് നേരെ നടക്കുന്ന ലൈം​ഗികാതിക്രമങ്ങളുടെ കണക്ക്. ഇന്ത്യയിൽ ഇത് 30.8 ശതമാനം വരെയാണ്.

ലോകമെമ്പാടും, അഞ്ച് പെൺകുട്ടികളിൽ ഒരാളും ഏഴ് ആൺകുട്ടികളിൽ ഒരാളും 18 വയസ്സ് തികയുന്നതിന് മുമ്പ് ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതായി കണക്കുകൾ വിരൽ ചൂണ്ടുന്നു. യുഎസിലെ വാഷിംഗ്ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷനിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ.

18 വയസ്സിന് താഴെയുള്ള ആൺകുട്ടികളിൽ ഏറ്റവും കൂടുതൽ പേ‌ ലൈം​ഗികാതിക്രമത്തിന് ഇരയാകുന്നത് ആഫ്രിക്കയിലാണെന്ന് കണ്ടെത്തി. സിംബാബ്‌വെയിൽ 8 ശതമാനം മുതൽ കോട്ട് ഡി ഐവറിൽ 28 ശതമാനം വരെയാണ് ഇതിന്റെ കണക്ക്.  നിലവിലുള്ള കണക്കുകൾ പരിമിതമായ രാജ്യങ്ങളുടേത് മാത്രമാണെന്നും അതൊരു ന്യൂനതയാണെന്നും ​ഗവേഷക‍‌‌‌ർ ചൂണ്ടിക്കാട്ടി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം
അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ