പെരുമ്പാവൂർ നിയമവിദ്യാർത്ഥിനി കൊലപാതകം; ജയിൽമാറ്റം ആവശ്യപ്പെട്ട അമീറുൾ ഇസ്‌ലാമിന്റെ ഹർജി മാറ്റി സുപ്രീംകോടതി

Published : Feb 19, 2025, 02:14 PM IST
പെരുമ്പാവൂർ നിയമവിദ്യാർത്ഥിനി കൊലപാതകം; ജയിൽമാറ്റം ആവശ്യപ്പെട്ട അമീറുൾ ഇസ്‌ലാമിന്റെ ഹർജി മാറ്റി സുപ്രീംകോടതി

Synopsis

പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത്‌ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ ലഭിച്ച കുറ്റവാളി അമീറുൾ ഇസ്‌ലാം ജയിൽ മാറ്റം ആവശ്യപ്പെട്ട് നൽകിയ ഹർജി നാല് മാസത്തിന് ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. 

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത്‌ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ ലഭിച്ച കുറ്റവാളി അമീറുൾ ഇസ്‌ലാം ജയിൽ മാറ്റം ആവശ്യപ്പെട്ട് നൽകിയ ഹർജി നാല് മാസത്തിന് ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. ജസ്റ്റിസ് മാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവരാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. വധശിക്ഷയ്ക്ക് എതിരെ അമീറുൾ ഇസ്‌ലാം നൽകിയ അപ്പീൽ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിൽ ആണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.

ഈ അപ്പീലിൽ തീരുമാനം ഉണ്ടാക്കുന്നത് വരെ ജയിൽ മാറ്റം സംബന്ധിച്ച ഹർജിയിൽ തീരുമാനം എടുക്കരുത് എന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. ഇത് അംഗീകരിച്ചാണ് കോടതി കേസ് മാറ്റിയത്. കേസിൽ സംസ്ഥാനസർക്കാരിനായി മുതിർന്ന അഭിഭാഷകൻ പി വി സുരേന്ദ്രൻ നാഥ്, സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ് എന്നിവർ ഹാജരായി.

അതെസമയം  അമീറുൾ ഇസ്ലാമിൻ്റെ ജയിൽ മാറ്റ ഹർജി ഫയൽ ചെയ്ത അഭിഭാഷകൻ വക്കാലത്ത് ഒഴിയുന്നതായി സുപ്രീം കോടതിയെ അറിയിച്ചു അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് വക്കാലത്ത് ഒഴിഞ്ഞത്. വധശിക്ഷയ്ക്കെതിരെ അമറുൾ ഇസ്ലാമിനായി മറ്റൊരു സംഘടന ഹർജി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദേ ഇതാണ് ആ പുസ്തകം, പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് കേന്ദ്രം പറഞ്ഞ നരവനെയുടെ പുസ്തകം ഉയർത്തി രാഹുൽ; മൂന്നാം നാളും സഭ പ്രക്ഷുബ്ധം, ബിട്ടുവുമായി വാക്പോര്
അച്ഛനും അമ്മയും വഴക്ക് പറഞ്ഞതിന് അനുജനെയും കൂട്ടി വീടുവിട്ടു, ആധാർ കാർഡ് ഉപയോഗിച്ച് ചിത്രദുർഗയിലെത്തി; കുട്ടികളെ പൊലീസ് കണ്ടെത്തി