പൗരത്വ നിയമഭേദഗതി: പ്രതിപക്ഷ പ്രക്ഷോഭത്തിനെതിരായ ഹര്‍ജി മദ്രാസ് ഹൈക്കോടതി പരിഗണിക്കുന്നു

Published : Dec 22, 2019, 09:09 PM ISTUpdated : Dec 22, 2019, 09:28 PM IST
പൗരത്വ നിയമഭേദഗതി: പ്രതിപക്ഷ പ്രക്ഷോഭത്തിനെതിരായ ഹര്‍ജി മദ്രാസ് ഹൈക്കോടതി പരിഗണിക്കുന്നു

Synopsis

ജസ്റ്റിസ് വൈദ്യനാഥന്‍, ജസ്റ്റിസ് ആശ എന്നിവരുടെ പ്രത്യേക ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 

ചെന്നൈ:  പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചെന്നൈയില്‍ നാളെ നടത്താനിരിക്കുന്ന പ്രതിഷേധ റാലിക്ക് എതിരെ  മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ഇന്ത്യൻ മക്കൾ കക്ഷിയാണ് ഹർജി നൽകിയിരിക്കുന്നത്. ഹര്‍ജി അടിയന്തരമായി  പരിഗണിക്കുകയാണ്. ജസ്റ്റിസ് വൈദ്യനാഥന്‍, ജസ്റ്റിസ് ആശ എന്നിവരുടെ പ്രത്യേക ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പൊലീസ് അനുമതി ലഭിക്കാത്ത ഒരു റാലിക്കാണ് പ്രതിപക്ഷം ഒരുങ്ങന്നതെന്നും ഇത്തരമൊരു റാലി സംഘര്‍ഷത്തിലേക്ക് വഴിവെക്കുമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ മക്കള്‍ നീത മയ്യം അധ്യക്ഷന്‍ കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒന്നിച്ച് അണിനിരിക്കുന്ന റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. 

അതേസമയം പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിച്ചാൽ നടപടിയുണ്ടാകുമെന്ന് മദ്രാസ് ഐഐടി വിദ്യാർത്ഥികൾക്ക് ഡീന്‍ താക്കീത് നല്‍കി. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ നിരീക്ഷിക്കാൻ കാൺപൂർ ഐഐടിയിൽ കമ്മിറ്റി രൂപീകരിച്ചു. അതേ സമയം പോണ്ടിച്ചേരി സർവകലാശാഴയിൽ രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദധാന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വിദ്യാർത്ഥികൾ ആഹ്വാനം ചെയ്തു. മധുരയിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ആയിരക്കണക്കിന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

60 കോടിയുടെ തട്ടിപ്പ്: ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം; സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും
നടിയും മോഡലും അവതാരകയുമായ യുവതിയെ നടുറോഡിൽ മർദ്ദിച്ച് ഭർത്താവ്, വിവാഹമോചനം ആവശ്യപ്പെട്ട് മർദ്ദനം, ദൃശ്യം പുറത്ത്