
ദില്ലി: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വില വർദ്ധനവിന് എതിരെ സുപ്രീം കോടതിയിൽ ഹർജി. പത്ത് ഉണ്ണിയപ്പം അടങ്ങുന്ന പാക്കറ്റിന് 30 രൂപയിൽ നിന്ന് 40 രൂപയായി ഉയർത്താനുള്ള തീരുമാനത്തിന് എതിരെയാണ് സുപ്രീം കോടതിയിൽ ഹർജി. എറണാകുളം സ്വദേശി രാജീവ് പി ആർ ആണ് ഹർജി ഫയൽ ചെയ്തത്. വില വർദ്ധനവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഓംബുഡ്‌സ്മാന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണിയപ്പത്തിന്റെ വില വര്‍ധിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. അസംസ്‌കൃത സാധനങ്ങളുടെ വിലയില്‍ ഉണ്ടായ വര്‍ധന ചൂണ്ടിക്കാട്ടിയാണ് ഉണ്ണിയപ്പത്തിന്റെ വിലയും വര്‍ധിപ്പിക്കാന്‍ ഓംബുഡ്‌സ്മാന്‍ ശുപാര്‍ശ ചെയ്തത്. അഭിഭാഷകരായ സുവിദത്ത് സുന്ദരം, രാകേഷ് ശർമ്മ എന്നിവരാണ് ഹർജിക്കാരനായി അപ്പീൽ ഫയൽ ചെയ്തത്.
കോടതിയലക്ഷ്യ കേസിൽ 80 ദിവസമായി ജയിലിൽ, നിപുൻ ചെറിയാന്‍റെ ഹർജിയിൽ ഹൈക്കോടതി രജിസ്ട്രാർക്കും നോട്ടീസ്