ഹൈക്കോടതിയെ അധിക്ഷേപിച്ചതിനു 4 മാസത്തേക്കാണ് തടവ് ശിക്ഷ വിധിച്ചത്..ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ദില്ലി:കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതി ശിക്ഷിച്ച വി ഫോർ കൊച്ചി നേതാവ് നിപുൻ ചെറിയാൻ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്.ഹൈക്കോടതി രജിസ്ട്രാർക്കാണ് നോട്ടീസ്.ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഹൈക്കോടതിയെ അധിക്ഷേപിച്ചതിനു 4 മാസത്തേക്കാണ് ഹൈക്കോടതി തടവ് ശിക്ഷ വിധിച്ചത്. 80 ദിവസം ജയിലിൽ കഴിയുകയാണെന്ന് അഭിഭാഷകരായ ശ്രീറാം പറ ക്കാട്ട്,വിഷ്ണു ശങ്കർ ചിതറ എന്നിവർ സുപ്രീം കോടതിയിൽ ചൂണ്ടികാട്ടി. ആദ്യം ഹൈക്കോടതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് നോട്ടീസ് നൽകാനാണ് സുപ്രീം കോടതി തീരുമാനിച്ചെങ്കിലും അഭിഭാഷകരുടെ ആവശ്യപ്രകാരം ഹൈക്കോടതി രജിസ്ട്രാർക്ക് കൂടി നൽകാൻ ഉത്തരവിടുകയായിരുന്നു
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് വി ഫോര്‍ പീപ്പിള്‍ പാര്‍ട്ടി
