പെട്രോൾ-ഡീസൽ വിതരണം: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ ജൂലൈ 1 മുതൽ പിൻവലിക്കും

Published : Jun 29, 2026, 11:47 PM IST
Petrol Diesel GST

Synopsis

രാജ്യത്തെ ഇന്ധനവിതരണ സാഹചര്യം സാധാരണ നിലയിലായതിനെ തുടർന്നാണ് ജൂൺ 12-ലെ ഉത്തരവ് കേന്ദ്ര പെട്രോളിയം മന്ത്രാലയം പിൻവലിച്ചത്.

ദില്ലി: പെട്രോൾ-ഡീസൽ വിതരണത്തിൽ പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ ജൂലൈ 1 മുതൽ പിൻവലിക്കും. ഒരു വാഹനത്തിനോ ഉപഭോക്താവിനോ പ്രതിദിനം 200 ലിറ്റർ ഡീസൽ മാത്രം നൽകാമെന്ന നിയന്ത്രണവും റദ്ദാക്കി. വ്യവസായ, വാണിജ്യ, സ്ഥാപന ഉപഭോക്താക്കൾ റീട്ടെയിൽ പമ്പുകൾക്ക് പകരം നിശ്ചിത കൺസ്യൂമർ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങണമെന്ന നിർദേശവും ഇനി ബാധകമല്ല. രാജ്യത്തെ ഇന്ധനവിതരണ സാഹചര്യം സാധാരണ നിലയിലായതിനെ തുടർന്നാണ് ജൂൺ 12-ലെ ഉത്തരവ് കേന്ദ്ര പെട്രോളിയം മന്ത്രാലയം പിൻവലിച്ചത്. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, ഇന്ധന വഴിതിരിച്ചുവിടൽ എന്നിവ തടയുന്നതിനാണ് ഈ നിയന്ത്രണങ്ങൾ നേരത്തെ ഏർപ്പെടുത്തിയിരുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'‌അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം'; പാകിസ്ഥാൻ്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ
ഹോംസ്റ്റേയിൽ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ, യുവാവ് അബോധാവസ്ഥയിൽ; മുറിയിൽ കയറും കുറേ ഗുളികകളും കണ്ടെത്തി