പെ​ഗാസസ്: 2019-ലെ പ്രതിസന്ധിക്കിടെ കർണാടകയിലെ ജെഡിഎസ് - കോൺ​ഗ്രസ് നേതാക്കളുടെ ഫോണും ചോ‍ർത്തി

Published : Jul 20, 2021, 05:34 PM IST
പെ​ഗാസസ്: 2019-ലെ പ്രതിസന്ധിക്കിടെ കർണാടകയിലെ ജെഡിഎസ് - കോൺ​ഗ്രസ് നേതാക്കളുടെ ഫോണും ചോ‍ർത്തി

Synopsis

കർണാടക മുഖ്യമന്ത്രിയായിരുന്ന എച്ച് ഡി കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി പരമേശ്വര, മുൻ മുഖ്യമന്ത്രി  സിദ്ധരാമയ്യ എന്നിവരാണ് പെ​ഗാസസ് സ്പൈവെയറിലൂടെ നിരീക്ഷക്കപ്പെട്ടത്.

ബെം​ഗളൂരു: 2019-ലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ കർണാടകയിൽ കോൺ​ഗ്രസ്, ജെഡിഎസ് നേതാക്കളുടെ ഫോണുകൾ ചോർത്തപ്പെട്ടതായി വിലയിരുത്തൽ. പെ​ഗാസസ് പ്രൊജക്ടിൻ്റെ ഭാ​ഗമായി ഇന്ത്യൻ മാധ്യമമായ ദ വയ‍ർ ആണ് ഈ വിവരം പുറത്തു വിട്ടത്. 

2019-ൽ ജെഡിഎസ് - കോൺ​ഗ്രസ് സർക്കാരിനെ വീഴ്ത്താനായി 17 എംഎൽഎമാ‍ർ രാജിവച്ചിരുന്നു. ഇതേ തുടർന്ന് കർണാടകയിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെടുകയും പിന്നീട് സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടം നടക്കുകയും ചെയ്തിരുന്നു. ഈ സന്ദർഭത്തിലാണ് സംസ്ഥാനത്തെ പ്രമുഖ നേതാക്കളുടെ ഫോൺ കോളുകൾ ചോർത്തപ്പെട്ടത്.  

കർണാടക മുഖ്യമന്ത്രിയായിരുന്ന എച്ച് ഡി കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി പരമേശ്വര, മുൻ മുഖ്യമന്ത്രി  സിദ്ധരാമയ്യ എന്നിവരാണ് പെ​ഗാസസ് സ്പൈവെയറിലൂടെ നിരീക്ഷക്കപ്പെട്ടത്. കുമാരസ്വാമിയുടെ പേഴ്സണൽ സെക്രട്ടറി സതീഷിന്റെ 2 ഫോൺ നമ്പറുകൾ ഈ കാലയളവിൽ ചോർത്തപ്പെട്ടു. സിദ്ധരാമയ്യയുടെ പേഴ്സണൽ സെക്രട്ടറി വെങ്കിടേഷിന്റെ ഫോണും അതേകാലത്ത് ചോർത്തി.  മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ ഫോണും ചോർത്തിയെന്നാണ് ദ വയ‍റിൻ്റെ റിപ്പോർട്ടിൽ പറയുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എസ്ഐആർ മൂന്നാംഘട്ടം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ, 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും പരിഷ്കരണം
വിജയ് സർക്കാരിന്റെ വൻ പ്രഖ്യാപനം; 16 ലക്ഷം പേർക്ക് ആഹ്ലാദം; സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ഡിഎ കൂട്ടി