നിർമാണത്തിലിരുന്ന പില്ലർ റോഡിലേക്ക് തകർന്നുവീണ് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്; വീഡിയോ കാണാം

Published : Dec 17, 2020, 12:59 PM IST
നിർമാണത്തിലിരുന്ന പില്ലർ റോഡിലേക്ക് തകർന്നുവീണ് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്; വീഡിയോ കാണാം

Synopsis

ഭാഗ്യം കൊണ്ടാണ് കൂടെ നടന്നുവന്ന സുഹൃത്ത് സാരമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. 


ഭരത്പൂർ : രാജസ്ഥാനിലെ ഭരത്പൂരിൽ റോഡരികിൽ പണിനടന്നു കൊണ്ടിരുന്ന പില്ലർ തകർന്നുവീണ്, അതുവഴി നടന്നു പോവുകയായിരുന്ന ഒരു വഴിപോക്കന് ഗുരുതരമായ പരിക്കേറ്റു. സുഹൃത്തുമായി സംസാരിച്ചു കൊണ്ട് നിരത്തിലൂടെ നടന്നു പൊയ്ക്കൊണ്ടിരിക്കുകയായിരുന്ന യാത്രക്കാരന്റെ തലയിലേക്ക് കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് പില്ലർ വന്നു വീഴുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾ ഇപ്പോഴും ഐസിയുവിൽ തന്നെ തുടരുകയാണ്.

കേവലഭാഗ്യം കൊണ്ടാണ് കൂടെ നടന്നുവന്ന സുഹൃത്ത് സാരമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്ന റോഡരികിലെ ഒരു കെട്ടിടത്തിൽനിന്നാണ് ഈ പില്ലർ തകർന്നു റോഡിലേക്ക് വന്നു വീണത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്.

 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിഎം കിസാൻ പദ്ധതി, 2,000 രൂപ അക്കൗണ്ടിലേക്ക്; തെരഞ്ഞെടുപ്പിന് മുമ്പ് മോദിയുടെ വൻ പ്രഖ്യാപനം, അസമിൽ തോട്ടം തൊഴിലാളി കുടുംബങ്ങൾക്ക് പട്ടയ വിതരണം
ഗാര്‍ഹിക എൽപിജി ആവശ്യത്തിന് സ്റ്റോക്കുണ്ട്, പാനിക് ബുക്കിങ് പാടില്ല; ഗ്രാമീണ മേഖലയിൽ ബുക്കിങിന് 45 ദിവസത്തെ ഇടവേളയെന്ന് കേന്ദ്രം