`ജനാധിപത്യത്തെ മോദി ഭരണകൂടം അടിച്ചമർത്തുന്നു'; വോട്ടവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് പിണറായി വിജയൻ

Published : Oct 10, 2026, 05:42 PM IST
pinarayi vijayan

Synopsis

തെരഞ്ഞെടുപ്പ് സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ബിജെപിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് പിണറായി വിജയൻ. ഭരണഘടനയെയും വോട്ടവകാശത്തെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്നും പിണറായി വിജയൻ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ദില്ലി: തെരഞ്ഞെടുപ്പ് സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ബിജെപിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തെരഞ്ഞെടുപ്പ് സുതാര്യതയിൽ ഉത്തരവാദിത്തം ആവശ്യപ്പെടുന്നവരെ ഭരണകൂടത്തിന്റെ അടിച്ചമർത്തലിലൂടെ നിശ്ശബ്ദരാക്കാനാകില്ലെന്നും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ദില്ലിയിൽ ജനാധിപത്യത്തിന് നേരെ മോദി സർക്കാർ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണ്. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു. പ്രക്ഷോഭം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെപ്പോലും പിടിച്ചുകൊണ്ടുപോകുന്നു. ഭരണകൂടം തെരഞ്ഞെടുപ്പ് സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണെന്നും ഭരണഘടനയെയും വോട്ടവകാശത്തെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്നും പിണറായി വിജയൻ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

കോക്ക് റോച്ച് ജനത പാര്‍ട്ടിക്ക് ഐക്യദാര്‍ഢ്യവുമായി ഇറങ്ങിയ പിണറായി വിജയനടക്കം നാല് മുന്‍ മുഖ്യമന്ത്രിമാരെയാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ദില്ലിയുടെ പ്രാന്ത പ്രദേശങ്ങളിലൂടെ വാഹനത്തില്‍ മൂന്നര മണിക്കൂറോളം വട്ടം കറക്കിയാണ് പിണറായി വിജയനെ മന്ദിര്‍മാര്‍ഗ് പോലീസ് സ്റ്റേഷനിലെത്തിച്ചത്. മമത ബാനര്‍ജിയെ ബസ് സ്റ്റോപ്പില്‍ വച്ചും ജന്തര്‍മന്തറിലേക്ക് മാര്‍ച്ച ചെയ്യാനൊരുങ്ങുന്നതിനിടെ അരവിന്ദ് കെജരിവാളിനെ വീടിനടുത്ത് വച്ചുമാണ് കസ്റ്റഡിയിലെടുത്തത്.ത്രിപുര മുന്‍മുഖ്യമന്ത്രി മണിക് സര്‍ക്കാരും മണിക്കൂറുകളോളം പോലീസ് കസ്റ്റഡിയില്‍ തുടര്‍ന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിണറായിയെ മാത്രമല്ല, മമതയെയും ദില്ലി പൊലീസ് ന​ഗരം ചുറ്റിച്ചു, മൊത്തം നാല് മുൻ മുഖ്യമന്ത്രിമാരെ ഇന്ന് കസ്റ്റഡിയിലെടുത്തു
സമരഭൂമി, പ്രതിഷേധക്കടലായി രാജ്യതലസ്ഥാനം, മൂവായിരത്തിലേറെ പേർ കസ്റ്റഡിയിൽ; പിണറായിയടക്കം 3 മുൻ മുഖ്യമന്ത്രിമാരും ദീപ്കെയുമടക്കം കസ്റ്റഡിയിൽ