ഓഡി കാറും ബൈക്കും, റീലിനായി സ്റ്റണ്ടും ക്രാഷും ചിത്രീകരിക്കാൻ ശ്രമം, ബിജെപി നേതാവിന്റെ പ്രായപൂർത്തിയാകാത്ത മകന് ദാരുണാന്ത്യം

Published : Mar 19, 2026, 09:50 PM IST
Hubballi Accident1

Synopsis

സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവാനായി അതിവേഗത്തിൽ ഓടുന്ന ബൈക്കും ഓഡി കാറും ഉപയോഗിച്ച് ഒരു സ്റ്റണ്ടും ക്രാഷും ചിത്രീകരിക്കാനായിരുന്നു പദ്ധതി.

ഹുബ്ബള്ളി: വൈറൽ റീലെടുക്കാൻ അമിത വേഗത്തിൽ ബൈക്കും ആഡംബര കാറും ഓടിക്കുന്നതിനിടെ അപകടം. കർണാടകയിൽ ബിജെപി നേതാവിന്റെ മകന് ദാരുണാന്ത്യം. കർണാടകയിലെ ഹുബ്ബള്ളിയിലാണ് ബിജെപി നേതാവ് വീരേഷ് സങ്കലദിന്റെ മകൻ നമീഷ് സങ്കലദ് റോഡപകടത്തിൽ മരിച്ചത്. 15 വയസ് പ്രായമുള്ള നമീഷ് സങ്കലദ്, ബൈക്കും ഓഡി കാറും ഓടിക്കുന്ന വീഡിയോ ചിത്രീകരണത്തിനിടയിലാണ് അപകടമുണ്ടായത്. ഉഗാദി ആഘോഷത്തിൻ്റെ സന്തോഷത്തിലായിരുന്ന കുടുംബത്തിന് വലിയ ആഘാതമാണ് ഈ അപകടം. മൈസൂരുവിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ നമീഷ്, ഉഗാദി അവധിക്കാണ് ഹുബ്ബള്ളിയിലെ വീട്ടിലെത്തിയത്. വ്യാഴാഴ്ച 15കാരൻ കൂട്ടുകാരുമൊത്ത് ഷേജവാഡക്കറിൽ റീൽസ് ചിത്രീകരിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവാനായി അതിവേഗത്തിൽ ഓടുന്ന ബൈക്കും ഓഡി കാറും ഉപയോഗിച്ച് ഒരു സ്റ്റണ്ടും ക്രാഷും ചിത്രീകരിക്കാനായിരുന്നു പദ്ധതി. അപകടമുണ്ടാക്കിയ ഓഡി കാർ ഓടിച്ചിരുന്നതും 15 വയസ്സുള്ള മറ്റൊരു കുട്ടിയാണ്.

റീൽസ് ചിത്രീകരിക്കുന്നതിനിടെ അമിതവേഗത്തിൽ വന്ന കാർ, നമീഷ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നമീഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.വിവരമറിഞ്ഞ് ഹുബ്ബള്ളി-ധാർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ സംഭവസ്ഥലം സന്ദർശിച്ചു. വിദ്യാ നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടമുണ്ടാക്കിയ പ്രായപൂർത്തിയാകാത്ത കുട്ടിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ലൈസൻസില്ലാത്ത കുട്ടിയുടെ കയ്യിൽ ആഡംബര കാർ നൽകിയതെന്നതിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണെന്ന തോന്നലിൽ പാൻ മസാല ചവച്ചുതുപ്പി, പിഴയും അടച്ചില്ല,ബ്രിട്ടനിൽ രണ്ട് ഇന്ത്യക്കാർക്ക് കനത്ത പിഴ
തമിഴ്നാട് എക്സ്പ്രസിന് മുന്നിലേക്ക് 8വയസുള്ള മകളെ തള്ളിയിട്ട് അമ്മ, തലയിലും അരയിലും ഗുരുതര പരിക്കേറ്റ് രണ്ടാം ക്ലാസുകാരി