ദുഷ്യന്ത് ദവേയുടെ മുതിര്‍ന്ന അഭിഭാഷക പദവി റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയില്‍നിന്ന് പിന്‍വലിച്ചു

By Web TeamFirst Published Aug 18, 2020, 11:43 AM IST
Highlights

പ്രശാന്ത് ഭൂഷന്‍ കേസില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി...
 

ദില്ലി: ദുഷ്യന്ത് ദവേയുടെ മുതിര്‍ന്ന അഭിഭാഷക പദവി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയില്‍ നിന്ന് പിന്‍വലിച്ചു. അനുയോജ്യമായ കേന്ദ്രത്തെ സമീപിക്കാനാണ് ഹര്‍ജി പിന്‍വലിച്ചത്. പ്രശാന്ത് ഭൂഷന്‍ കേസില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഗുജറാത്ത് ഹൈക്കോടതിയാണ് ദുഷ്യാന്ത് ദവേക്ക് മുതിര്‍ന്ന അഭിഭാഷക പദവി നല്‍കിയത്. ഇതിനാലാണ് സുപ്രീം കോടതിയില്‍ നിന്ന് ഹര്‍ജി പിന്‍വലിക്കുന്നത്. 

ശരത് ദത്ത .യാദവ് ആണ് ദുഷ്യന്ത് ദവേക്കെതിരെ ഹര്‍ജി നല്‍കിയത്. സുപ്രീം കോടതിയല്ല, ഗുജറാത്ത് ഹൈക്കോടതിയാണ് മുതിര്‍ന്ന അഭിഭാഷക പദവി നല്‍കിയതെന്നിരിക്കെ മാധ്യമങ്ങളില്‍ സുപ്രീംകോടതി എന്ന പരാമര്‍ശം ഒരിക്കല്‍പ്പോലും ദവേ തിരുത്തിയിട്ടില്ലെന്ന് ഹര്‍ജി പിന്‍വലിക്കാന്‍ നല്‍കിയ അപേക്ഷയില്‍ യാദവ് ആരോപിച്ചു. 

ഹര്‍ജിയെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ വന്നതോടെ ചില അഭിഭാഷകരാണ് ദവേക്ക് മുതിര്‍ന്ന അഭിഭാഷക പദവി നല്‍കിയത് ഗുജറാത്ത് ഹൈക്കോടതിയാണെന്ന് അറിയിച്ചത്. ഇതിനാലാണ് ഹര്‍ജി സുപ്രീം കോടതിയില്‍ നിന്ന് പിന്‍വലിക്കുന്നതെന്നും അപേക്ഷയില്‍ വ്യക്തമാക്കുന്നു. 

click me!