ഐവി സ്റ്റാന്റിന് പകരം ഉപയോഗിച്ചത് മരക്കൊമ്പുകള്‍; ഹൈദരാബാദിലെ ഒസ്മാനിയ ആശുപത്രിക്കെതിരെ അന്വേഷണം

Published : Aug 18, 2020, 10:28 AM IST
ഐവി സ്റ്റാന്റിന് പകരം ഉപയോഗിച്ചത് മരക്കൊമ്പുകള്‍; ഹൈദരാബാദിലെ ഒസ്മാനിയ ആശുപത്രിക്കെതിരെ അന്വേഷണം

Synopsis

നൂറ് വര്‍ഷം പഴക്കമുള്ള ഈ ആശുപത്രി നേരത്തെയും വാര്‍ത്തയില്‍ ഇടം നേടിയിരുന്നു...  

ഹൈദരാബാദ്: ഹൈദരാബാദിലെ ഒസ്മാനിയ ആശുപത്രിയില്‍ ഐവി സ്റ്റാന്റിനുപകരം മരത്തിന്റെ കൊമ്പുകള്‍ ഉപയോഗിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ അന്വേഷണം ആരംഭിച്ചു. നിരവധി വീഡിയോകളാണ് ആശുപത്രിയിലെ മരക്കൊമ്പുകൊണ്ടുള്ള ഐവി സ്റ്റാന്റിന്റെ ഉപയോഗം വ്യക്തമാക്കിക്കൊണ്ട് പുറത്തുവന്നത്. 

നൂറ് വര്‍ഷം പഴക്കമുള്ള ഈ ആശുപത്രി നേരത്തെയും വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. ശക്തമായ മഴയില്‍ ആശുപത്രി വാര്‍ഡില്‍ വെള്ളം കയറുകയും ശുചീകരണ ജീവനക്കാര്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തനത്തിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. 

ആശുപത്രിയിലെ മോശം സൗകര്യങ്ങളാണ് പുറത്തുവന്ന വീഡിയോകളിലൂടെ വ്യക്തമാകുന്നത്. അതേസമയം ആശുപത്രിയില്‍ ഉപകരണങ്ങളുടെ കുറവുണ്ടെന്നതില്‍ അന്വേഷണം നടക്കുന്നുവെന്നത് ആശുപത്രി സൂപ്രിന്റന്റ് നിഷേധിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർധനവ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, ലക്ഷ്യം 600 കോടി അധിക വരുമാനം; മാറ്റങ്ങൾ ഇങ്ങനെ
വോട്ടെണ്ണി തുടങ്ങിയപ്പോൾ മുതൽ ബിജെപിയുടെ കുതിപ്പ്, ഒപ്പം സഖ്യകക്ഷികളും; തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ മഹായുതി സഖ്യം മുന്നിൽ