പ്ലസ് വൺ വിദ്യാർത്ഥി ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചു, സ്കൂളിനെതിരെ ആരോപണവുമായി കുട്ടിയുടെ അമ്മ

Published : Aug 13, 2025, 02:13 PM IST
tamilnadu death

Synopsis

വിഴുപ്പുറത്തെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയായ മോഹൻരാജ് ആണ് മരിച്ചത്

ചെന്നൈ: തമിഴ്നാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥി ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു. വിഴുപ്പുറത്തെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയായ മോഹൻരാജ് ആണ് മരിച്ചത്. 16 വയസ്സായിരുന്നു. സ്പെഷ്യൽ ക്ലാസിന് വേണ്ടിയാണ് മോഹൻ രാജ് സ്കൂളിലെത്തിയത്. ക്ലാസ് മുറിയിൽ ഇരുന്നതിന് പിന്നാലെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിൽ സ്കൂളിനെതിരെ ​കുട്ടിയുടെ അമ്മ ​ഗുരുതര ആരോപണം ഉയർത്തിയിട്ടുണ്ട്.

വിഴുപ്പുറത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയാണ് മോഹൻ രാജ്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയും സ്കൂളിൽ ക്ലാസുകൾ പതിവാണെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. രണ്ട് വർഷമായി രാവിലെ 4 മണിക്കാണ് കുട്ടി എഴുന്നേൽക്കുന്നത്. ഉറങ്ങാൻ പോലും സമയം കിട്ടാറില്ലെന്നും അമ്മ പറയുന്നു. ക്ലാസിൽ കുട്ടി കുഴഞ്ഞുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന