
ദില്ലി: ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട് 2015ലെ സെക്ഷൻ 21 ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം. ദില്ലിയിലെ സി എം ശ്രീ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മാളവിക ആർ തീക്കാടൻ ആണ് നിവേദനം നൽകിയത്. ബലാത്സംഗം, കൂട്ടബലാത്സംഗം എന്നിവയ്ക്കുശേഷം മനഃപൂർവമായ കൊലപാതകം നടത്തുന്ന 16 മുതൽ 18 വയസുവരെയുള്ള പ്രതികളെ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾക്കുശേഷം മുതിർന്നവരായി വിചാരണ ചെയ്ത് കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന സാഹചര്യത്തിൽ ജീവപര്യന്തം തടവോ വധശിക്ഷയോ ഉൾപ്പെടെയുള്ള ശിക്ഷകൾ വിധിക്കാൻ കോടതിക്ക് അധികാരം നൽകുന്ന വിധത്തിൽ ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം.
ദില്ലിയിലെ സ്വരൂപ് നഗറിൽ 16 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിവേദനം. കുറ്റാരോപിതരായ കുട്ടികളുടെ അവകാശങ്ങൾ നിയമം സംരക്ഷിക്കുന്നതുപോലെ ക്രൂരമായ കുറ്റകൃത്യങ്ങൾക്ക് ഇരകളാകുന്ന കുട്ടികളുടെ ജീവനും അന്തസ്സും അവകാശങ്ങളും തുല്യമായി സംരക്ഷിക്കപ്പെടണമെന്നും, അതീവ ഗുരുതരമായ ഇത്തരം കേസുകളിൽ നിലവിലുള്ള സമ്പൂർണ ശിക്ഷാവിലക്ക് പുനഃപരിശോധിച്ച് ആവശ്യമായ നിയമഭേദഗതി കൊണ്ടുവരണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam