പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 69-ാം പിറന്നാള്‍

Published : Sep 17, 2019, 06:50 AM IST
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 69-ാം പിറന്നാള്‍

Synopsis

അഹമ്മദാബാദിൽ എത്തുന്ന മോദി പതിവ് പോലെ അമ്മ ഹീരാബെന്നിനെ സന്ദർശിക്കും. 

ദില്ലി: 69-ാം ജന്മദിനമാഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. അഹമ്മദാബാദിൽ എത്തുന്ന മോദി പതിവ് പോലെ അമ്മ ഹീരാബെന്നിനെ സന്ദർശിക്കും. 

തുടർന്ന്  സർദാർ സരോവർ അണക്കെട്ടും ഏകതാ പ്രതിമയും  സന്ദർശിക്കുന്ന പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ  നിർമാണ പുരോഗതി വിലയിരുത്തും.'നമാമി നർമദാ മഹോത്സവം' ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി കേവഡിയായിലെ ചടങ്ങിൽ വച്ചു ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും.

പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ വിദ്യാലയങ്ങളിൽ പ്രത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി പാർലമെന്റ് റദ്ദാക്കിയതിനെ പറ്റി വിദ്യാർത്ഥികൾക്കായി സംവാദം സംഘടിപ്പിക്കാനാണ് പ്രധാനധ്യാപകർക്കു നിർദ്ദേശം ലഭിച്ചിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

50 കോടിയുടെ സൈബര്‍ തട്ടിപ്പ്: സൂത്രധാരൻ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ബുർഹാരി ,മലപ്പുറം ചെമ്പ്രശ്ശേരി സ്വദേശി മുഹമ്മദ് സാദിഖും ദില്ലിയില്‍ പിടിയിൽ
പ്രതിപക്ഷ ബഹളത്തിനിടെ വിബി ജി റാം ജി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; ജയ് ശ്രീ റാം വിളിച്ച് ബിജെപി, ലോക്സഭ നിർത്തിവച്ചു