ദസറ ആഘോഷിക്കാൻ പ്രധാനമന്ത്രി മോദി കുളുവിൽ; വൻ വരവേൽപ്

Published : Oct 05, 2022, 08:28 PM ISTUpdated : Oct 05, 2022, 08:29 PM IST
ദസറ ആഘോഷിക്കാൻ പ്രധാനമന്ത്രി മോദി കുളുവിൽ; വൻ വരവേൽപ്

Synopsis

കുളുവിൽ കാറിൽ വന്നിറങ്ങുന്നതിന്റെ വീഡിയോ പ്രധാനമന്ത്രി മോദി സോഷ്യൽ‍മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ദില്ലി: അന്താരാഷ്ട്ര ദസറ ആഘോഷത്തിന് കുളുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൻവരവേൽപ്. കുളുവിലെത്തിയ പ്രധാനമന്ത്രി രഘുനാഥ് ക്ഷേത്രം സന്ദർശിച്ചു. അദ്ദേഹം രഥയാത്രയിലും പങ്കെടുത്തു. കുളുവിൽ കാറിൽ വന്നിറങ്ങുന്നതിന്റെ വീഡിയോ പ്രധാനമന്ത്രി മോദി സോഷ്യൽ‍മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ക്ഷേത്ര സന്ദർശനത്തിന്റെ വീഡിയോയും  അദ്ദേഹം പങ്കുവെച്ചു.  കാലം മാറിയതോടെ കുളു ഉൾപ്പെടെ ഹിമാചൽ പ്രദേശ് മുഴുവനും മാറിയെന്നും എന്നാൽ ജനങ്ങൾ അവരുടെ സംസ്കാരത്തെ കൂടുതൽ ശക്തിപ്പെടുത്തിയതിൽ സന്തോഷവാനാണെന്നും മോദി ട്വീറ്റ് ചെയ്തു.

 

വർഷങ്ങളായി മുന്നോട്ട് പോകാൻ നമ്മെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ സംസ്കാരമാണ് നമ്മുടെ യഥാർത്ഥ പൈതൃകമെന്നും നമ്മൾ ലോകത്ത് എവിടെ ജീവിച്ചാലും ഈ തിരിച്ചറിവ് നമുക്ക് പൈതൃകത്തെ ഓർമപ്പെടുത്തുമെന്നും മോദി പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ
ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി