ഝാർഖണ്ഡിൽ 16800 കോടിയുടെ വികസന പദ്ധതി; ദിയോഘര്‍ വിമാനത്താവളവും നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

Published : Jul 12, 2022, 09:47 PM ISTUpdated : Jul 12, 2022, 09:48 PM IST
ഝാർഖണ്ഡിൽ 16800 കോടിയുടെ വികസന പദ്ധതി; ദിയോഘര്‍ വിമാനത്താവളവും നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

Synopsis

മതകേന്ദ്രമായ ബാബ ബൈദ്യനാഥ് ധാമിലേക്കു നേരിട്ടു സമ്പര്‍ക്കസൗകര്യമൊരുക്കുന്നതിനുള്ള പ്രധാന ചുവടുവയ്പായാണു പ്രധാനമന്ത്രി ദിയോഘര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ഏകദേശം 400 കോടിയോളം രൂപ ചെലവിലാണ് ഇതു നിര്‍മിച്ചിരിക്കുന്നത്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാർഖണ്ഡിൽ 16,800 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. ദിയോഘര്‍ വിമാനത്താവളം നാടിന് സമർപ്പിക്കലായിരുന്നു പ്രധാനമന്ത്രിയുടെ ഝാർഖണ്ഡിലെ പ്രധാനപരിപാടി. ഝാർഖണ്ഡ് ഗവര്‍ണര്‍ രമേഷ് ബായിസ്, മുഖ്യമന്ത്രി ഹേമന്ത് സോറന്‍, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

40 കൊല്ലം ബിജെപി ഭരണമെന്ന് അമിത് ഷാ, ഭരണത്തിൽ തുടരാൻ ബിജെപി തയ്യാറാക്കിയിരിക്കുന്ന പദ്ധതി എന്താണ്?

ബാബ ബൈദ്യനാഥിന്റെ അനുഗ്രഹത്താല്‍ 16,000 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തതായും തറക്കല്ലിട്ടതായും പ്രധാനമന്ത്രി വ്യക്തമാക്കി. ജാര്‍ഖണ്ഡിന്റെ ആധുനിക സമ്പര്‍ക്കസൗകര്യം, ഊര്‍ജം, ആരോഗ്യം, വിശ്വാസം, വിനോദസഞ്ചാരം എന്നീ മേഖലകള്‍ക്ക് ഇവ വലിയ ഉത്തേജനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 8 വര്‍ഷമായി സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യത്തിന്റെ വികസനം എന്ന ആശയത്തോടെയാണു പ്രവര്‍ത്തിച്ചുവരുന്നത്. കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ ജാര്‍ഖണ്ഡിനെ ദേശീയപാതകള്‍, റെയില്‍വേ, വ്യോമപാതകള്‍, ജലപാതകള്‍ എന്നിവയിലൂടെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഈ സൗകര്യങ്ങളെല്ലാം സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുമെന്നും നരേന്ദ്രമോദി പറഞ്ഞു.

 

പുതിയ പാർലമെന്റിന് മുകളിലെ അശോകസ്തംഭ സിംഹങ്ങൾക്ക് ഭാവ വ്യത്യാസമോ?' സർക്കാറിനെതിരെ പ്രതിപക്ഷം

ഇന്ന് ജാര്‍ഖണ്ഡിനു രണ്ടാമത്തെ വിമാനത്താവളം ലഭിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ബാബാ ബൈദ്യനാഥിന്റെ ഭക്തര്‍ക്കു വളരെയധികം ആശ്വാസം നല്‍കുന്നതാണ്. ഉഡാന്‍ പദ്ധതിയിലൂടെ വിമാനയാത്ര സാധാരണക്കാര്‍ക്കു കൂടി താങ്ങാനാകുന്നതായി. ഈ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങളുടെ ഗുണഫലങ്ങള്‍ ഇന്നു രാജ്യത്തുടനീളം പ്രകടമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉഡാന്‍ പദ്ധതിപ്രകാരം കഴിഞ്ഞ 5-6 വര്‍ഷത്തിനുള്ളില്‍ വിമാനത്താവളങ്ങള്‍, ഹെലിപോര്‍ട്ടുകള്‍, വാട്ടര്‍ എയറോഡ്രോമുകള്‍ എന്നിവയിലൂടെ 70 ഓളം പുതിയ സ്ഥലങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് സാധാരണ പൗരന്മാര്‍ക്ക് 400ലധികം പുതിയ പാതകളില്‍ വിമാനയാത്രാ സൗകര്യം ലഭിക്കുന്നു. ഒരു കോടിയിലധികം ആളുകള്‍ മിതമായ ടിക്കറ്റ് നിരക്കില്‍ വിമാനയാത്ര ചെയ്തു. ദിയോഘറില്‍നിന്നു കൊല്‍ക്കത്തയിലേക്കുള്ള വിമാന സര്‍വീസ് ഇന്നാരംഭിച്ചതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. റാഞ്ചി, ഡല്‍ഹി, പട്ന എന്നിവിടങ്ങളിലേക്കുള്ള വിമാനസര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. ബൊക്കാറോയിലെയും ദുംകയിലെയും വിമാനത്താവളങ്ങളുടെ പണി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സമ്പര്‍ക്കസൗകര്യങ്ങള്‍ക്കൊപ്പം രാജ്യത്തെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിലും ഗവണ്‍മെന്റ് ശ്രദ്ധിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രസാദ് പദ്ധതി പ്രകാരം ബാബ ബൈദ്യനാഥ് ധാമില്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമഗ്ര സമീപനത്തിലൂന്നിയ പദ്ധതികള്‍ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങള്‍ക്കു വരുമാനത്തിന്റെ പുതിയ സ്രോതസുകള്‍ തുറക്കുന്നതായും അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡ് സംസ്ഥാനത്തിനു വാതകാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഊര്‍ജ ഗംഗാ യോജന സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു.

' സന്ദര്‍ശനത്തിൽ ആരും അരക്ഷിതരാകരുത് ': മുഖ്യമന്ത്രിക്ക് മറുപടിയുമായി വിദേശകാര്യമന്ത്രി

ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം എന്ന തത്വമാണു നാം പിന്തുടരുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാനസൗകര്യവികസനത്തില്‍ നിക്ഷേപം നടത്തുന്നതിലൂടെ വികസനം, തൊഴില്‍ -സ്വയംതൊഴില്‍ എന്നിവയുടെ പുതിയ വഴികള്‍ കണ്ടെത്തുകയാണ്. വികസനത്തിനായുള്ള അഭിലാഷത്തിന് ഞങ്ങള്‍ ഊന്നല്‍ നല്‍കുകയും വികസനം കാംക്ഷിക്കുന്ന ജില്ലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ജാര്‍ഖണ്ഡിനു വേണ്ടിയുള്ള ഈ സംരംഭങ്ങളുടെ ഗുണഫലങ്ങള്‍ അടിവരയിട്ട് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യലബ്ധിക്കുശേഷം വൈദ്യുതീകരിച്ച 18,000 ഗ്രാമങ്ങളില്‍ ഭൂരിഭാഗവും ഉള്‍പ്രദേശങ്ങളിലാണെന്ന് അദ്ദേഹം പറഞ്ഞു. ടാപ്പ് വെള്ളം, റോഡുകള്‍, പാചകവാതക കണക്ഷന്‍ എന്നിവ കൊണ്ടുവരുന്നതിനു കഴിഞ്ഞ 8 വര്‍ഷമായി ഗവണ്‍മെന്റ് മിഷന്‍ മോഡില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദിയോഘറിലെ വികസനപദ്ധതികള്‍

രാജ്യമെമ്പാടുമുള്ള ഭക്തരുടെ പ്രധാന മതകേന്ദ്രമായ ബാബ ബൈദ്യനാഥ് ധാമിലേക്കു നേരിട്ടു സമ്പര്‍ക്കസൗകര്യമൊരുക്കുന്നതിനുള്ള പ്രധാന ചുവടുവയ്പായാണു പ്രധാനമന്ത്രി ദിയോഘര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ഏകദേശം 400 കോടിയോളം രൂപ ചെലവിലാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. പ്രതിവര്‍ഷം അഞ്ചുലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന തരത്തിലാണു വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ബില്‍ഡിങ് സജ്ജീകരിച്ചിരിക്കുന്നത്.

ഈ പ്രദേശത്ത് ആരോഗ്യമേഖലയുടെ വരദാനമാണു ദിയോഘറിലെ എയിംസ്. ദിയോഘറിലെ എയിംസിലെ ഇന്‍-പേഷ്യന്റ് വകുപ്പും (ഐപിഡി) ഓപ്പറേഷന്‍ തിയറ്റര്‍ സേവനങ്ങളും പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചതോടെ എയിംസ് ദിയോഘറിലെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട തരത്തില്‍ ലഭ്യമാകും. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മികച്ച ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമാണിത്. 2018 മാര്‍ച്ച് 25നാണു പ്രധാനമന്ത്രി എയിംസ് ദിയോഘറിനു തറക്കല്ലിട്ടത്.

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ