അന്താരാഷ്ട്ര യോഗാ ദിനം: 'യോഗയെ ഗ്രാമങ്ങളിലെത്തിക്കൂ'വെന്ന് മോദി, യോഗ മതപരമല്ലെന്ന് പിണറായി

By Web TeamFirst Published Jun 21, 2019, 7:23 AM IST
Highlights

പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ പരിപാടിയിൽ പങ്കെടുത്ത് യോഗ ചെയ്തു ജനങ്ങളോട് സംസാരിച്ചു.

ദില്ലി: ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. യോഗാദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ പരിപാടിയിൽ പങ്കെടുത്ത് യോഗ ചെയ്തു ജനങ്ങളെ അഭിസംബോധന ചെയ്തു. മുപ്പതിനായിരത്തിലേറെ പേർ പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗാചരണത്തിന് എത്തിച്ചേര്‍ന്നിട്ടുണ്ട്. യോഗാഭ്യാസം ഗ്രാമങ്ങളിലേക്ക് എത്തിക്കേണ്ട സമയമായെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Time to take Yoga to villages: PM Modi on 5th International Yoga Day

Read Story | https://t.co/c90XrMsiDx pic.twitter.com/CUINVzJUUh

— ANI Digital (@ani_digital)

Yoga for peace, harmony and progress! Watch programme from Ranchi. https://t.co/nP8xHWMVYi

— Narendra Modi (@narendramodi)

റാഞ്ചിക്ക് പുറമെ ദില്ലി, ഷിംല, മൈസൂരു, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് ദേശീയതലത്തിൽ യോഗാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ദില്ലിയിൽ രാജ്‍പഥിലാണ് യോഗാദിനത്തോടനുബന്ധിച്ചുള്ള പ്രധാന പരിപാടി. ജില്ലാ കേന്ദ്രങ്ങളില്‍ യോഗ സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന യോഗദിന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു. യോഗ മതപരമായ ചടങ്ങല്ല. പ്രാർത്ഥന രീതിയല്ല. ജാതി മത ഭേദമന്യേ പരിശീലിക്കണമെന്ന് മുഖ്യമന്ത്രി ചടങ്ങില്‍ ആവശ്യപ്പെട്ടു. മതപരമാണെന്ന് പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

അന്താരാഷ്ട്രാ യോഗാദിനം ചിത്രങ്ങള്‍ കാണാം : കൊടുംമഞ്ഞില്‍, മണലാരണ്യത്തില്‍, സമുദ്രത്തില്‍ കാണാം സൈനിക യോഗ

അന്താരാഷ്ട്രാ യോഗാദിനം ചിത്രങ്ങള്‍ കാണാം : അന്താരാഷ്ട്രാ യോഗാദിനം; യോഗ ശരീര സൗന്ദര്യത്തിന്

അന്താരാഷ്ട്രാ യോഗാദിനം ചിത്രങ്ങള്‍ കാണാം : സൗന്ദര്യം നിലനിര്‍ത്താന്‍ മുടങ്ങാതെ യോഗ ചെയ്ത് താരങ്ങള്‍...

click me!