സൗന്ദര്യം നിലനിര്‍ത്താന്‍ മുടങ്ങാതെ യോഗ ചെയ്ത് താരങ്ങള്‍...

First Published 21, Jun 2019, 10:30 AM IST

മനസിനും ശരീരത്തിനും ഏറ്റവും മികച്ച വ്യായാമമാണ് യോ​ഗ. പ്രായഭേദമില്ലാതെ ഏവർക്കും പരിശീലിക്കാൻ പറ്റുന്ന ഒന്നാണ് യോ​ഗ. ശരീര സൗന്ദര്യം മുതൽ മുഖസൗന്ദര്യം വരെ യോഗയിലൂടെ നേടാമെന്ന്  ബോളിവുഡ് താരങ്ങളും അഭിപ്രായപ്പെടുന്നു. ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുമ്പോൾ മുടങ്ങാതെ യോഗ ചെയ്യുന്ന ബോളിവുഡ് സുന്ദരിമാരെ പരിചയപ്പെടാം.

ബോളിവുഡിന്‍റെ ഫിറ്റ്‌നസ് ഐക്കണായി മാറിയ താരമാണ് ശില്‍പ ഷെട്ടി. ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ശില്‍പ ഷെട്ടിയെ മാതൃകയാക്കാനാണ് പുതിയ കാലത്തെ പെണ്‍കുട്ടികള്‍ പോലും കൊതിക്കുന്നത്. ഫിറ്റ്‌നസിന്‍റെയും ഡയറ്റിംഗിന്‍റെയും പ്രാധാന്യം പറഞ്ഞുകൊണ്ട് സമൂഹമാധ്യമങ്ങളിലെത്തുമ്പോള്‍ ശില്‍പയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയും കാണിക്കുന്നത് ഇതുതന്നെയാണ്. മുടങ്ങാതെ യോഗ ചെയ്യുകയും യോഗ ചെയ്യുന്നതിന്റെ ഗുണങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതിലൂടെ  ശിൽപ ഷെട്ടി എല്ലാവരുടെയും മാതൃകയായി മാറുകയായിരുന്നു. സൂര്യ നമസ്കാരമാണ് ശിൽപയുടെ ഇഷ്ട യോഗാസനം.

അമ്മയായ ശേഷവും ആകാരവടിവും ശരീര സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധേയയാണ് കരീന കപൂർ. മുടങ്ങാതെ സൂര്യനമസ്കാരം ചെയ്യുന്നയാളാണ് കരീന. സൈസ് സീറോ നേടിയതിന്‍റെ രഹസ്യം യോഗയാണെന്ന് താരം തന്നെ പറയുകയാണ്.

ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ബോളിവുഡ് താരമാണ് മലൈക അറോറ. കരീനയാണ് മലൈകയ്ക്ക് യോഗമുറകൾ പരിചയപ്പെടുത്തിയത്. ദിവസവും രണ്ട് മണിക്കൂർ മലൈക യോഗ ചെയ്യാറുണ്ട്. പദ്മാസനയാണ് മലൈകയുടെ ഇഷ്ടപ്പെട്ട യോഗാസന.

തന്‍റെ പ്രിയപ്പെട്ട വർക്ക് ഔട്ട് 'യോഗ' ആണെന്നാണ് ജാക്വലിൻ ഫെർണാണ്ടസ്  പറയുന്നത്. ആരാധകരെ യോഗ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായി താൻ യോഗ ചെയ്യുന്ന ചിത്രങ്ങളും ജാക്വലിൻ പങ്കുവയ്ക്കാറുണ്ട്.

യോഗ ചെയ്യുന്നതിലൂടെ ശ്രദ്ധേയയായ മറ്റൊരു യുവതാരമാണ് ആലിയ ഭട്ട്. അഷ്ടാംഗ യോഗ ആഴ്ചയിൽ രണ്ട് തവണ ചെയ്യുന്ന താരമാണ് ആലിയ. തന്റെ ശരീര, മുഖസൗന്ദര്യങ്ങളുടെ രഹസ്യം ഇത് ചെയ്യുന്നതാണെന്നാണ് താരം പറയുന്നത്.

loader