ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനിൽ നടത്തിയത് ഭീകരവാദത്തിനെതിരായ മറുപടി, സർജിക്കൽ സ്ട്രൈക്കിന്റെ പത്താം വാർഷികത്തിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

Published : Sep 27, 2026, 05:28 PM IST
Narendra Modi Mann Ki Baat speech

Synopsis

സർജിക്കൽ സ്ട്രൈക്കിന്റെ പത്താം വാർഷികത്തിൽ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി. സെൻസസ് നടപടികളോട് സഹകരിക്കാനും ഗാന്ധി ജയന്തിയിൽ ശുചീകരണ യജ്ഞങ്ങളിൽ പങ്കുചേരാനും മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു

ദില്ലി: പാക്കിസ്ഥാനിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിലൂടെ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ലോകത്തിന് ഒന്നുകൂടി ബോധ്യപ്പെടുത്തിക്കൊടുത്തെന്ന് മൻ കീ ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാലക്കോട്ട് മുതൽ ഓപ്പറേഷൻ സിന്ദൂർ വരെ ഇന്ത്യയുടെ ഭീകരവിരുദ്ധ നിലപാടിന് ഉദാഹരണമാണെന്നും മോദി പറഞ്ഞു. 2016 സപ്റ്റംബർ 28 ന് നടന്ന സർജിക്കൽ സ്ട്രൈക്കിന്റെ പത്താം വാർഷികമാണ് നാളെ. എല്ലാവരും സെൻസസ് നടപടികളോട് സഹകരിക്കണമെന്ന് നിർദേശിച്ച മോദി, ഇത് രാജ്യത്തെ എല്ലാ പൗരൻമാരുടെയും ഉത്തരവാദിത്വമാണെന്നും ഓർമ്മപ്പെടുത്തി. ഒരു ജില്ല ഒരു ഉൽപന്നം എന്ന പദ്ധതിയിൽ വിവിധ സംസ്ഥാനങ്ങളിൽ വനിതകളുടെ നേതൃത്ത്വത്തിൽ പ്രവർത്തിച്ച് നേട്ടം കൊയ്ത സ്ഥാപനങ്ങളെയും മോദി പരിചയപ്പെടുത്തി. ഒക്ടോബർ 2 ​ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി ശുചീകരണ യജ്ഞങ്ങൾ നടത്തുന്ന വിവിധ കൂട്ടായ്മകളെ മോദി മൻ കീബാത്തിൽ പുകഴ്ത്തി. ​ഗാന്ധിജിയോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള ഏറ്റവും മികച്ച വഴിയാണ് ശുചീകരണ യഞ്ജമെന്നും മോദി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അശുതോഷ് രങ്കയെ കസ്റ്റഡിയിലെടുത്ത സംഭവം; പ്രതികരണവുമായി അഭിജീത് ദീപ്കെ, 'ഉടൻ മോചിപ്പിച്ചില്ലെങ്കിൽ അസമിലേക്ക് പോകും'
വീണ്ടും യു-ടേൺ അടിച്ച് വിജയ് സർക്കാർ: തമിഴ്‌നാട്ടിൽ വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ നിന്ന് പൊലീസിനെ ഒഴിവാക്കി, പിന്നീട് തിരുത്തി