
ദില്ലി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക്ഡൗണ്‍ ഒരാഴ്ച പിന്നിടുമ്പോള്‍ രാവിലെ ഒമ്പത് മണിക്ക് തന്റെ ഒരു ലഘു വീഡിയോ സന്ദേശയിലൂടെ ജനങ്ങളോട് സംസാരിക്കുമെന്നാണ് ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് ജനത കർഫ്യൂ, ലോക്ക് ഡൗൺ പ്രഖ്യാപന വേളകളിലാണ് പ്രധാനമന്ത്രി നേരത്തെ രാജ്യത്തെ അഭിസംബോധന ചെയ്തത്.
ലോക്ക് ഡൗൺ പതിനാലിന് പിൻവലിക്കുമെങ്കിലും ചില നിയന്ത്രണങ്ങൾ തുടരുമെന്ന സൂചനയാണ് ഇന്നലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡീയോ കോൺഫറൻസിൽ പ്രധാനമന്ത്രി നൽകിയത്. സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താൻ രാഷ്ട്രപതി ഇന്ന് ഗവർണ്ണറുമാരുമായി വിഡീയോ കോൺഫറൻസ് നടത്തും. രാജ്യത്ത് 53 പേർ ഇതിനോടകം കൊവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നത്. ആകെ രോഗ ബാധിതരുടെ എണ്ണം 2069 ആയി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam