Latest Videos

'ആരോഗ്യം വീണ്ടെടുക്കാനാകട്ടെ'; കൊവിഡ് സ്ഥിരീകരിച്ച റഷ്യന്‍ പ്രധാനമന്ത്രിക്ക് ആശംസകളുമായി മോദി

By Web TeamFirst Published May 1, 2020, 10:28 AM IST
Highlights

 രോ​ഗം സ്ഥിരീകരിച്ചതിന് പിന്നാലെ മിഖായേൽ മിഷുസ്തിൻ ക്വാറന്റീനിൽ പ്രവേശിച്ചിരുന്നു...

ദില്ലി:  കൊവിഡ് 19 രോ​ഗം സ്ഥിരീകരിച്ച  റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്തിന് രോഗമുക്തി ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രോ​ഗം സ്ഥിരീകരിച്ചതിന് പിന്നാലെ മിഖായേൽ മിഷുസ്തിൻ ക്വാറന്റീനിൽ പ്രവേശിച്ചിരുന്നു. 

''റഷ്യന്‍ പ്രധാനമന്ത്രി മിഷുസ്തിന് ആശംസകള്‍. പെട്ടന്ന് രോഗത്തില്‍ നിന്ന് മുക്തി നേടി ആരോഗ്യം വീണ്ടെടുക്കാനാകട്ടെ.  കൊവിഡ് 19 നെ ചെറുക്കാന്‍ ആത്മസുഹൃത്തായ റഷ്യക്കൊപ്പം നമ്മള്‍ ഉണ്ടാകും'' മോദി ട്വീറ്റ്ചെയ്തു. 

My best wishes to Russian PM Mishustin for early recovery and good health. We stand with our close friend Russia in efforts to defeat the COVID-19 pandemic.

— Narendra Modi (@narendramodi)

നിലവിലെ ആരോഗ്യസ്ഥിതി മിഷുസ്തിൻ പ്രസിഡന്റ്‌ വ്ളാഡിമിർ പുടിനുമായി പങ്കുവച്ചു. മിഷുസ്തിൻ രോഗം ഭേദമായി തിരിച്ചെത്തുന്നത് വരെ ഉപ പ്രധാനമന്ത്രി ആന്ദ്രേ ബെലൗസോവ് സർക്കാരിനെ നയിക്കും.

റഷ്യയിൽ ഇതുവരെ 106,498 പേർക്ക് കൊവിഡ് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ 1,073 പേർ മരിച്ചു. രോഗവ്യാപനത്തെ തുടർന്ന് രണ്ടാഴ്ച കൂടി രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയിരുന്നു. അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,31,473 ആയി. ഇതുവരെ 3,274,346 പേർക്ക് രോ​ഗം ബാധിച്ചു.

click me!