
ദില്ലി: കൊവിഡ് 19 വ്യാപനം തടയാന്‍ രാജ്യത്ത് ലോക്ക് ഡൌണ്‍ നീട്ടുന്ന നിർണായക പ്രഖ്യാപനത്തിലും മാതൃകയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീട്ടില്‍ നിർമ്മിച്ച മാസ്ക് അണിഞ്ഞാണ് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പ്രത്യക്ഷപ്പെട്ടതെങ്കില്‍ ഇക്കുറി 'ഗാംച'(Gamcha) ധരിച്ചാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തിയത്.
ലോക്ക് ഡൌണ്‍ മെയ് മൂന്ന് വരെ നീട്ടിയതായാണ് പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിച്ചത്. നിര്‍ണായകമായ പോരാട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും പത്തൊൻപത് ദിവസം കൂടി ലോക്ക് ഡൗൺ നീട്ടിയേ തീരു എന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
നാളെ മുതൽ ഒരാഴ്ച രാജ്യത്ത് കര്‍ശന നിയന്ത്രണമുണ്ടാകും. ഏപ്രിൽ 20ന് ശേഷം സ്ഥിതി വിലയിരുത്തി ഉപാധികളോടെ ഇളവുകൾ നൽകുന്നതിനെ കുറിച്ച് ആലോചിക്കും. വിശദമായ മാര്‍ഗ്ഗരേഖ നാളെ പുറത്തിറക്കും. സ്ഥിതി വഷളായാൽ വീണ്ടും കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏഴിനനിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam