
ദില്ലി: ബിജെപിയെ എതിർക്കാൻ ചിലർ രാവും പകലും ഊർജം ചിലവാക്കുകയാണെന്നും തന്റെ പ്രസംഗം കേട്ടാൽ അവർ തളർന്ന് പോകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് നരേന്ദ്രമോദിയുടെ പരാമർശം.
യുപിയിലെ ജനങ്ങൾ വീടുകൾക്ക് വേണ്ടി മുൻ സർക്കാരുകളോട് യാചിച്ചുവെന്നും അവരൊന്നും നടപ്പാക്കാത്തത് ബിജെപി സർക്കാർ നടപ്പിൽ വരുത്തിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ഉത്തർപ്രദേശ് വൻ വികസനത്തിന്റെ പാതയിലാണ്. ബിജെപി സർക്കാർ ഒരു കോടി 13 ലക്ഷം വീടുകൾ അനുവദിച്ചു. കേന്ദ്രം പാവപ്പെട്ടവർക്ക് വേണ്ടി ഒരു ലക്ഷം കോടി രൂപ നൽകി. 9 ലക്ഷം കുടുംബങ്ങൾക്ക് നഗരങ്ങളിൽ വീട് വച്ച് നൽകി. ദീപാവലി ദിനത്തിൽ ഈ വീടുകളിൽ 18 ലക്ഷം ദീപം തെളിക്കാൻ നിർദ്ദേശം നൽകിയെന്നും മോദി അറിയിച്ചു.
ലഖിംപൂർ ഖേരിയിലെ ആക്രണങ്ങളും പ്രതിഷേധങ്ങൾക്കുമിടയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുപിയിലെത്തിയത്. എന്നാലിക്കാര്യങ്ങളിലൊന്നും പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam