
ദില്ലി: അമേരിക്കൻ സന്ദര്‍ശനത്തിന് യാത്രതിരിക്കുന്ന പ്രധനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി വ്യോമപാത ഉപയോഗിക്കാൻ പാകിസ്ഥാന്‍റെ അനുവാദം തേടി ഇന്ത്യ. 21നാണ് അമേരിക്കൻ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. യാത്രാനുമതിക്ക് ആയി ഔദ്യോഗികമായി ഇന്ത്യ പാകിസ്ഥാനുമായി ആശയവിനിമയം നടത്തിയതായാണ് റിപ്പോര്‍ട്ട്.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ യാത്രക്ക് നേരത്തെ അനുമതി തേടിയിരുന്നെങ്കിലും പാകിസ്ഥാൻ നിഷേധിച്ചിരുന്നു. പാകിസ്ഥാന്‍റെ തീരുമാനത്തെ അന്ന് ഇന്ത്യ അപലപിക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റിൽ ഫ്രാൻസിലേക്ക് പോയപ്പോൾ നരേന്ദ്രമോദിക്ക് വേണ്ടി വ്യോമപാത ഉപയോഗിക്കാൻ പാകിസ്ഥാന്‍റെ അനുവാദം തേടുകയും പാകിസ്ഥാൻ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന് മുകളിലൂടെ പറന്നാണ് അന്ന് നരേന്ദ്രമോദി ഫ്രാൻസിലെത്തിയത്.
കശ്മീര്‍ വിഷയത്തിൽ ലോകരാജ്യങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമങ്ങളും അത് സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന വാദപ്രതിവാദങ്ങളും അവകാശ വാദങ്ങളും എല്ലാം നിലനിൽക്കെയാണ് അമേരിക്കൻ സന്ദര്‍ശന യാത്രക്ക് വ്യോമപാത ഉപയോഗിക്കാൻ ഇന്ത്യ അനുമതി തേടുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam