മോദി ജന്മനാ ഇന്ത്യക്കാരന്‍; പൗരത്വ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

By Web TeamFirst Published Mar 1, 2020, 12:56 PM IST
Highlights

നരേന്ദ്ര മോദിക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റിന്‍റെ ആവശ്യമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മനാ ഇന്ത്യന്‍ പൗരനാണെന്നും പൗരത്വ സര്‍ട്ടിഫിക്കറ്റിന്‍റെ ആവശ്യമില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രിയുടെ പൗരത്വ രേഖ കാണിക്കണമെന്നാവശ്യപ്പെട്ട് സുബ്ബങ്കര്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച വിവരാവകാശ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഓഫീസ്. 

1955 ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 3 പ്രകാരം നരേന്ദ്ര മോദി ജന്മനാൽ ഇന്ത്യൻ പൗരനാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് പൗരത്വ സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ട ആവശ്യമില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു. വിവരാവകാശ ചോദ്യവും അതിന് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള അതേ അവകാശമാണ് ഇന്ത്യയിലെ136 കോടി ജനങ്ങൾക്കും ഉള്ളത്.പൗരത്വം ചോദിച്ചു വരുന്നവർക്ക് മുന്നിൽ,പ്രധാന മന്ത്രിയുടെ ഓഫീസ് നൽകിയ അതേ ഉത്തരം നൽകിയാൽ മതി.

നരേന്ദ്രമോദി യുടെ പൗരത്വം ചോദിച്ച വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ ഉത്തരം ഇതോടൊപ്പം ചേർക്കുന്നു.1955 ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 3 പ്രകാരം അദ്ദേഹം ജന്മനാൽ ഇന്ത്യൻ പൗരനാണെന്നാണ് മറുപടി നൽകിയിരിക്കുന്നത് .

click me!